Wednesday, March 11, 2026 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.46 AM

ചട്ടിപ്പറമ്പില്‍ തെരുവോര ശുചീകരണത്തിന്‌ തുടക്കം

uploads/news/2026/02/827129/3.jpg

ചട്ടിപ്പറമ്പ്‌: അങ്ങാടിയും പരിസരവും സൗന്ദര്യവത്‌കരിക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ തെരുവോര ശുചീകരണ പദ്ധതിക്ക്‌ തുടക്കമായി. ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന സ്‌മാര്‍ട്ട്‌ ചട്ടിപ്പറമ്പ്‌ കാംപയിനില്‍ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. അങ്ങാടിയിലെ വ്യാപാരികള്‍, യുവജന സന്നദ്ധ സംഘടനകള്‍, സമീപവാസികളായ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന തൊരുവോര ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ്‌ മച്ചിങ്ങല്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കിളിയമണ്ണില്‍ അസ്ലം അലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ്‌ വികസന സമിതിയംഗങ്ങളായ ഷാജഹാന്‍ പാറമ്മല്‍, സി.എച്ച്‌. അബ്‌ദുറഹിമാന്‍ (കുട്ടി), പി.കെ. ഇഹ്‌സാന്‍, വ്യാപാരി വ്യവസായി ഏകോപ്പനസമിതി ഭാരവാഹികളായ ഇ. കുഞ്ഞിരാമന്‍, കെ.ടി. മുഹമ്മദലി, ലാമിയ മുഹമ്മദ്‌കുട്ടി, പി. അബ്‌ദുല്‍കരീം, സിറാജ്‌ ഹംസ, നാസര്‍ ലിബാസ്‌, സമീര്‍ മണവാട്ടി, ടി. ജലീല്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 25 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW