Thursday, March 12, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.46 AM

സംസ്‌ഥാന എന്‍.എസ്‌.എസ്‌. അവാര്‍ഡുകള്‍ ഏറ്റുവാങ്ങി കോട്ടൂര്‍ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

uploads/news/2026/02/827128/2.jpg

കോട്ടയ്‌ക്കല്‍: സംസ്‌ഥാനത്തെ മികച്ച ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ്‌ സ്‌കീം (എന്‍.എസ്‌.എസ്‌) യൂണിറ്റിനുള്ള പുരസ്‌കാരം കോട്ടൂര്‍ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്‍.എസ്‌.കെ. ഉമേഷില്‍ നിന്നാണ്‌ സ്‌കൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലി കടവണ്ടി, എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ്‌ അവാര്‍ഡ്‌ സ്വീകരിച്ചത്‌. യൂണിറ്റിന്റെ മികവിനൊപ്പം വ്യക്‌തിഗത നേട്ടങ്ങളും സ്‌കൂളിന്‌ ഇരട്ടി മധുരമായി. സംസ്‌ഥാനത്തെ മികച്ച എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം സ്‌കൂളിലെ അധ്യാപകന്‍ ബി.സി. ജിസ്‌മിത്ത്‌ ഏറ്റുവാങ്ങി.
സ്‌കൂള്‍ തലത്തിലും ഗ്രാമതലത്തിലും നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവുമാണ്‌ ഈ വലിയ നേട്ടത്തിന്‌ പിന്നില്‍. ലേണ്‍ വെല്‍ ഹബ്‌, വി സെല്യൂട്ട്‌ യു, വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹ്യൂമണ്‍ മാപ്പ്‌, സ്‌നേഹഭവനം, ഉപജീവനം, പ്രഭ സംസ്‌ഥാനതല പരിപാടി, മാമ്പഴക്കാലം, ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭരണഘടന ആമുഖം വിതരണം, രക്‌തദാന ക്യാമ്പ്‌, ഹെല്‍ത്ത്‌ ചെക്കപ്പ്‌ ക്യാമ്പ്‌, അണയാത്ത റാന്തല്‍, കെക്കോ ഡാമ നിര്‍മ്മാണം, ഓണക്കിറ്റ്‌ വിതരണം, വി കാന്‍ ഡിസ്‌ക്കസ്‌ തുടങ്ങിയ പരിപാടികളാണ്‌ യൂണിറ്റിന്‌ കീഴില്‍ സ്‌കൂളിലെ എന്‍.എസ്‌.എസ്‌. വോളന്റിയര്‍മാരുടെ കഠിനാധ്വാനവും പൊതുജന പങ്കാളിത്തവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമാണ്‌ സംസ്‌ഥാന തലത്തില്‍ വിദ്യാലയത്തെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. ചടങ്ങില്‍ എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാരായ അമീര്‍ അഭിയാന്‍,സൗരവ്‌ കൃഷ്‌ണ, ജാവിദ്‌ ഹസ്സന്‍, മുഹമ്മദ്‌ ഫാദില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Wednesday 25 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW