-->
താനൂര്‍: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കി വിഷന്‍ 2030 താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി ഉദ്‌ഘാടനം ചെയ്‌തു.
ത്രിതല പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ജനക്ഷേമകരമായ മാതൃകാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് അവര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നെസ്‌റിന്‍ മണ്ണിങ്ങല്‍ പദ്ധതി രേഖ പ്രകാശനം ചെയ്‌തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി. ഇസ്‌മായില്‍ വാര്‍ഷിക പദ്ധതി വിശദികരണം നടത്തി. സ്‌ഥിരം സമിതി അധ്യക്ഷന്മാരായ അലി അഷറഫ്, സൈതലവി തൊട്ടിയില്‍, ഡോ. ഷഹന നിഷാദ്, ജോ ബി.ഡി.ഒ. എസ്. നിഷാദ്, ആസൂത്രണ സമിതി അംഗങ്ങളായ ഒ. രാജന്‍, മുജീബ് താനാളൂര്‍, വി.കെ.എ. ജലീല്‍ പ്രസംഗിച്ചു.