-->
പാനൂര്‍: നിഷ്‌കളങ്കമായ ചിരിയോടെ ജീവിതത്തിലേക്ക് നോക്കുന്ന ആറുമാസം പ്രായമുള്ള ധ്രുവി മോള്‍ ഇപ്പോള്‍ വലിയൊരു വേദനയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കരള്‍ മാറ്റ ശസ്‌ത്രക്രിയയല്ലാതെ ഈ കുഞ്ഞിന് മുന്നില്‍ മറ്റു വഴികളില്ല. സ്വന്തം കരള്‍ നല്‍കാന്‍ അമ്മ ദിവ്യ തയ്ായറാണെങ്കിലും, കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ശസ്‌ത്രക്രിയക്കും തുടര്‍ന്നുള്ള ചികിത്സയ്‌ക്കും ആവശ്യമായ തുക. ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ശസ്‌ത്ര ക്രിയയും തുടര്‍ ചികില്‍സയുമായി കണക്കാക്കുന്നത്. നിത്യ വരുമാനക്കാരനായ പിതാവ് മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് രജിലേഷിന് ഇത്രയും വലിയ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഇതുവരെയുള്ള ചികിത്സയ്‌ക്ക് തന്നെ വലിയൊരു തുക ഈ കുടുംബം ചെലവാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാനൂര്‍ മൊകേരിയിലെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ധ്രുവി മോള്‍ക്കായി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മേല്‍നോട്ടത്തിലാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ചെറിയൊരു സഹായം പോലും ആ കുഞ്ഞിന് പുതിയൊരു ജീവിതം നല്‍കിയേക്കാം.
അക്കൗണ്ടിന്റെ പേര്: ധ്രുവി രജിലേഷ് ചികിത്സ സഹായ കമ്മിറ്റി
അക്കൗണ്ട് നമ്പര്‍: 40497111000742
ഐഎഫ്‌എസ്‌ഇ കോഡ്: കെഎല്‍ജിബി0040497
ബാങ്ക് ബ്രാഞ്ച്: കെ.ജിബി മൊകേരി
ജിപേ നമ്പര്‍: 8891820577, 7356265667