Saturday, March 14, 2026 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.46 AM

തലശേരി നഗരത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

uploads/news/2026/02/827123/1.jpg

തലശേരി: പഴയ ബസ്‌ സ്‌റ്റാന്റ്‌ എം.ജി.റോഡില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ കൂര തകര്‍ന്നു. ശാന്താ സ്‌റ്റോര്‍ഴ്‌സിന്റെ മേല്‍ഭാഗമാണ്‌ തകര്‍ന്നത്‌. തലശേരി പഴയ ബസ്സ്‌ സ്‌റ്റാന്റ്‌ എം.ജി.റോഡിലെ നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടത്തിന്റെ ഓട്‌ പാകിയ മേല്‍ കൂരയാണ്‌ നിലംപൊത്തിയത്‌. ഒട്ടേറെ കച്ചവട സ്‌ഥാപനങ്ങളും ആധാരം എഴുത്ത്‌ ഓഫിസും മറ്റും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഓടിട്ട മുകള്‍ ഭാഗം ഇന്നലെ രാവിലെ പത്തരയോടെയാണ്‌ തകരാന്‍ തുടങ്ങിയത്‌. ശാന്താ സ്‌റ്റോഴ്‌സിന്റെ മുകളിലുള്ള ആധാരം ഓഫീസിന്റെ ഓട്ടു വാരികള്‍ പൊട്ടി തകര്‍ന്ന്‌ ഓടുകള്‍ വീണതോടെ കച്ചവടക്കാര്‍ പരിഭ്രാന്തിയിലായി. അകത്തുണ്ടായിരുന്നവര്‍ പെട്ടെന്ന്‌ പുറത്തിറങ്ങി മാറിയതിനാല്‍ അപകടത്തില്‍ പെട്ടില്ല.
ശാന്ത സ്‌റ്റോറിന്‌ മുകളിലെ ആധാരം എഴുത്ത്‌ ഓഫീസും അഭിഭാഷകരുടെ ഓഫീസും പ്രവര്‍ത്തിച്ചവരുന്ന കെട്ടിടത്തിന്റെ മേല്‍ കൂരയാണ്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിയോടെ നിലം പൊത്തിയത്‌. സംഭവ സമയത്ത്‌ ആധാരം എഴുത്ത്‌ ഓഫീസിലെ ജിവനക്കാരായ സി.രാജി, രജിന എന്നിവര്‍ താഴേക്ക്‌ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവും നടന്നു ഉടനെ നാട്ടുകാരും നഗരസഭ ആരോഗ്യ ക്ഷേമകാര്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി. ഒ.ടി ഷെബിറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും രക്ഷ പ്രവര്‍ത്തിന്‌ നേത്യത്വം നല്‍കി. നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, വൈസ്‌ ചെയര്‍ പേഴ്‌സണ്‍ വി.സതി, നഗരസഭ സെക്രട്ടറി എന്‍.സുരേഷ്‌ കുമാര്‍, നഗരസഭ ഇഞ്ചിനിയറിങ്‌ വിഭാഗം ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ സംഭവ സ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി. കോഴിക്കോട്‌ നഗരത്തിലെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയില്‍ നടന്ന കെട്ടിട ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്നലെ നടന്ന അപകടം നാട്ടുകാരില്‍ ഏറെ പരിഭ്രാന്തി പരത്തി. രാപകല്‍ തിരക്കൊഴിയാത്ത തലശേരി പട്ടണ നടുവിലെ പഴഞ്ചന്‍ കെട്ടിടങ്ങളും പഴയ ബസ്‌ സ്‌റ്റാന്‍ഡ്‌, ഒ.വി. റോഡ്‌. മെയിന്‍ റോഡ്‌ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പഴയ കെട്ടിടങ്ങള്‍ ജനങ്ങളില്‍ ഭീതി വിതക്കുകയാണ്‌.
തലശേരി സ്വദേശി ആലപ്പി കേയിയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഇന്ന്‌ അപകടത്തില്‍പ്പെട്ട കെട്ടിടം. സംഭവമറിഞ്ഞ്‌ വിവിധ രാഷ്‌ടിയ പാര്‍ട്ടി നേതാക്കളും സ്‌ഥലത്തെത്തി. ഭാഗ്യം കൊണ്ടാണ്‌ രക്ഷപ്പെട്ടതെന്ന്‌ ആധാരം എഴുത്ത്‌ ഓഫീസിലെ ജീവനക്കാരിയായ രജിന സത്യന്‍ പറഞ്ഞു. നഗരത്തില്‍ പല ഭാഗങളിലും അപകടാവസ്‌ഥയിലായ കെട്ടിടം ഏറെയുണ്ട്‌ നഗരസഭ നടപടിയെടുക്കണമെന്ന്‌ നഗരസഭ കൗണ്‍സിലര്‍ എ. ഷര്‍മിള പറഞ്ഞു. അപകടാവസ്‌ഥയിലായ കെട്ടിടത്തിന്റെ ഉടമകള്‍ക്ക്‌ നഗരസഭ നേരത്തെ നോട്ടിസ്‌ നല്‍കിയെങ്കിലും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി.വി.രാധാകൃഷ്‌ണന്‍ പറഞ്ഞു. അപകടം പറ്റിയ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും നഗരസഭ ഇഞ്ചിനിയറിങ്‌ വിഭാഗം പരിശോധിച്ചിട്ടുണ്ട്‌ മറ്റ്‌ അപകട സാധ്യതയില്ല. നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന്‌ നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW