-->
ബാലുശേരി: ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രം പൂരം മഹോത്സവവും പ്രതിഷ്‌ഠാദിനാഘോഷവും ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 4 വരെ വിവിധ പരിപാടികളോടെ നടക്കുന്നു. ഇന്നലെ കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് രാഗ മഞ്‌ജരി സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ അരങ്ങേറ്റവും നടന്നു.
25ന് നടതുറക്കല്‍, ദീപാരാധന, സര്‍പ്പബലി, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 26ന് പ്രതിഷ്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഗണപതിഹോമം, മഹാമൃത്യുഞ്‌ജയ ഹോമം, മഹാഗണപതിഹോമം എന്നിവയും ഉച്ചയ്‌ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭജന, നൃത്തനൃത്യങ്ങള്‍, ഭക്‌തിഗാനസന്ധ്യ, ആധ്യാത്മിക പ്രഭാഷണം എന്നിവ അരങ്ങേറും. മാര്‍ച്ച് 4ന് പൂരം മഹോത്സവദിനത്തില്‍ പ്രത്യേക പൂജകള്‍, പ്രസാദഊട്ട്, ദീപാരാധന, പ്രശസ്‌ത വാദ്യകലാകാരന്മാരുടെ നേതൃത്വത്തിലുള്ള എഴുന്നള്ളത്ത് എന്നിവ നടക്കും.