Wednesday, March 11, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.45 AM

രാത്രികാലങ്ങളില്‍ ഡെവിള്‍ ചാര്‍ജുമായി നഗരത്തിലെ ഓട്ടോറിക്ഷകള്‍

uploads/news/2026/02/827121/3.jpg

രാത്രി സമയങ്ങളില്‍ നഗരത്തില്‍ യാത്ര ചെയേ്േണ്ടിവരുന്നത്‌ പലര്‍ക്കും അനിവാര്യമാണ്‌. എന്നാല്‍ പൊതുഗതാഗതം കുറഞ്ഞതോടെ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരുന്ന യാത്രക്കാര്‍ക്ക്‌ ഡെവിള്‍ ചാര്‍ജായി മാറിയിരിക്കുകയാണ്‌ മീറ്ററിനുമീതെയുള്ള അമിത നിരക്ക്‌. പ്രത്യേകിച്ച്‌ സ്‌ഥിരമായി രാത്രി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ സാമ്പത്തികഭാരം വര്‍ധിപ്പിക്കുന്ന ഈ പ്രശ്‌നം കൂടുതല്‍ ഗൗരവകരമാകുകയാണ്‌.
രാത്രി ട്രെയിനുകളില്‍ നിന്ന്‌ ഇറങ്ങുന്ന യാത്രക്കാരും ജോലി കഴിഞ്ഞ്‌ വീട്ടിലേക്കോ ബസ്‌ സ്‌റ്റാന്‍ഡുകളിലേക്കോ എത്തേണ്ടവരും ഗതാഗതക്കുറവിനെ നേരിടുമ്പോള്‍ ഓട്ടോ മാത്രമാണ്‌ ആശ്രയം. എന്നാല്‍ ഈ അനിവാര്യത തന്നെ പല സ്‌ഥലങ്ങളിലും അമിത നിരക്ക്‌ ഈടാക്കാന്‍ കാരണമാകുന്നതായി യാത്രക്കാര്‍ പറയുന്നു. ചെറിയ ദൂരങ്ങള്‍ക്കുപോലും മീറ്ററിനേക്കാള്‍ കൂടുതലായി പണം ആവശ്യപ്പെടുന്നത്‌ പതിവാകുകയാണ്‌.നിയമപ്രകാരം രാത്രി 11 മണിക്ക്‌ ശേഷമാണ്‌ മീറ്റര്‍ നിരക്കിനൊപ്പം അധിക തുകയായി പാതി കൂടി ഈടാക്കാന്‍ അനുമതിയുള്ളത്‌. എന്നാല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി 10 മണിയാകുമ്പോഴേക്കും തന്നെ മീറ്ററിനുമീതെ ചാര്‍ജ്‌ ആവശ്യപ്പെടുന്ന പ്രവണത കാണപ്പെടുന്നു. മറ്റ്‌ ഗതാഗത മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ആവശ്യപ്പെട്ട തുക നല്‍കാതെ വഴിയില്ലാത്ത അവസ്‌ഥയിലാണ്‌ യാത്രക്കാര്‍.
സ്‌ഥിരമായി രാത്രി യാത്ര ചെയ്യുന്ന ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും ഇത്‌ വലിയ സാമ്പത്തികഭാരമായി മാറുന്നു. ദിവസേന അധികമായി നല്‍കേണ്ട തുക മാസച്ചെലവില്‍ തന്നെ വലിയ വര്‍ധനവിന്‌ കാരണമാകുന്നു. ഗതാഗത സൗകര്യം കുറവായ സമയങ്ങളില്‍ യാത്രക്കാരുടെ നിര്‍ബന്ധിതാവസ്‌ഥ മുതലെടുക്കുന്ന സാഹചര്യമാണിതെന്നാണ്‌ പൊതുവായ അഭിപ്രായം. സൗകര്യത്തിനായി ആശ്രയിക്കുന്ന ഓട്ടോ സേവനം തന്നെ ചിലര്‍ക്കു നിര്‍ബന്ധിത ചെലവായി മാറുന്ന അവസ്‌ഥ നഗരത്തില്‍ തുടരുകയാണ്‌. രാത്രി യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട്‌ കുറയ്‌ക്കാന്‍ നിരക്കില്‍ കൂടുതല്‍ നിയന്ത്രണവും കര്‍ശനമായ പരിശോധനയും വേണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.
നഗരത്തിന്റെ രാത്രിയാത്ര സുരക്ഷിതവും നീതിയുക്‌തവുമാക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടല്‍ അനിവാര്യമെന്നതാണ്‌ ഉയരുന്ന പ്രധാന ആവശ്യം. ട്രാഫിക്‌ പോലീസിന്റെ ഇടപെടലില്ലാത്തതാണ്‌ ഓട്ടോറിക്ഷക്കാര്‍ക്ക്‌ യാത്രക്കാരെ പിഴിയാന്‍ വഴിയൊരുക്കുന്നത്‌.
ശ്രുതി ജി. എസ്‌
കോഴിക്കോട്‌

Ads by Google
Advertisement
Wednesday 25 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW