-->
മുക്കം: കാലപഴക്കമൂലംഅണ്‍ ഫിറ്റായതായ ഉത്തരവ് നല്‍കിയ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പഴയ കെട്ടിടം അപകടഭീഷണി നേരിടുന്നു. ഏഴ് മാസം മുമ്പ് നഗരസഭാ സെക്രട്ടറി പൊളിച്ചുമാറ്റാന്‍ നോട്ടീസ് ന്നല്‍കിയതുമായ കെട്ടിടം ഇപ്പോഴും പൊളിച്ചുമാറ്റാത്തതിനാല്‍ അപകടഭീഷണിയുള്ളതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
മുക്കം കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ എക്‌സ്റേ യുണിറ്റ് നില്‍ക്കുന്ന കെട്ടിടമാണ് നോട്ടീസ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാത്തത്. ദിവസവും നൂറു കണക്കിന് രോഗികള്‍ ചികിത്സക്കായി എത്തുന്ന മുക്കം കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ എക്‌സ്റേ യുണിറ്റ് കെട്ടിടമാണ് നോട്ടീസ് ലഭിച്ചിട്ടും മാറ്റാത്ത സ്‌ഥിതിയില്‍ നിലനിര്‍ത്തിയത്. മുക്കം കമ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തുന്ന നിരവധി രോഗികള്‍ വിവിധ ടെസ്‌റ്റ്റ്റുകള്‍ക്കായി ആശ്രയിക്കുന്ന ലാബിന്റെയും രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെയും, സി.എച്ച്.സിയുടെ ഓഫിസ് കെട്ടിടത്തിന്റെയും നടുവിലായാണ് അപകട ഭീഷണിയുള്ള കെട്ടിടമുള്ളതെന്ന സവിശേഷത. കെട്ടിടത്തില്‍ ചോര്‍ച്ച സംഭവിച്ചത് മുതല്‍ മെഡിക്കല്‍ ഓഫീസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ സ്‌ളാബുകള്‍ക്കും ചുമരുകള്‍ക്കും വിള്ളല്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
കെട്ടിടം അണ്‍ഫിറ്റാണെന്ന് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കുകയും ചെയ്‌തത് കൂടാതെ കെട്ടിടത്തിന്റെ മുകളില്‍ സ്‌ഥാപിച്ച വാട്ടര്‍ ടാങ്കുകള്‍ എടുത്തുമാറ്റാനും അപകടങ്ങള്‍ ഒഴിവാക്കാന്‍ കെട്ടിടം എത്രയും പെട്ടന്ന് പൊളിച്ച് മാറ്റാനും നോട്ടീസില്‍ പറയുന്നുണ്ട്. എന്നാല്‍ കിട്ടിയ നോട്ടീസ് കെട്ടിടത്തിന്റെ വാതിലില്‍ പതിക്കുകയാണുണ്ടായത്. എക്‌സ്റേ യുണിറ്റ് അഴിച്ചുമാറ്റിയി മറ്റൊരു കെട്ടിടത്തിലേക്ക് താല്‍കലികമായി മാറ്റിവെക്കുകയും മാത്രമാണ് ചെയ്‌തത്.
നിരവധി ആളുകള്‍ പതിവായി എത്തുന്ന സ്‌ഥലമായായതിനാല്‍ കെട്ടിടം തകര്‍ന്നു വീണാല്‍ കോഴിക്കോട് വലിയ അങ്ങാടിയിലുണ്ടായ സമാന ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങളായി എക്‌സ്റേ യുണിറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ആശുപത്രില്‍ എത്തുന്ന നിരവധി രോഗികള്‍ വലിയ പണം ചിലവഴിച്ച് തൊട്ടടുത്ത സ്വകാര്യ എക്‌സ്റേ യൂണിറ്റുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. വലിയ അപകടം ഉണ്ടാവുന്നതിന് മുമ്പ് കെട്ടിടത്തിലെ എക്‌സ്റേ യൂണിറ്റ് മാറ്റി സ്‌ഥാപിച്ച് കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് രോഗികളുടയും നാട്ടുകാരുടെയും ആവശ്യം ശക്‌തിപ്പെട്ടിരിക്കയാണ്.