-->
മല്ലപ്പള്ളി: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അന്നപ്രസാദ മണ്ഡപം നാടിനു സമര്‍പ്പിച്ചു. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ നാരായണന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മകത്തില്‍ നടന്ന പൂജകള്‍ക്കുശേഷം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പണം നടത്തി.
അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രമോദ് നാരായണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ശ്രീദേവി, വൈസ് പ്രസിഡണ്ട് കെ.കെ ഹരികുമാര്‍, ക്ഷേത്ര ഭരണസമതി സെക്രട്ടറി ടി. സുനില്‍ താന്നിയ്‌ക്കപൊയ്‌കയില്‍,പ്രസിഡന്റ് സുനില്‍ വെള്ളിക്കര,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ സുമ, വിജയമ്മ, മഞ്‌ജുഷ, മായാദേവി,സുജിത്ത് കണ്ണാടി,പടയണി കോര്‍ഡിനേറ്റര്‍ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങല്‍ ശ്രീഭദ്ര പടയണി സംഘം സെക്രട്ടറി മനീഷ് പുളിക്കല്‍, അരുണ്‍ മോഹന്‍, ടി.ഡി സോമന്‍,രാജശേഖരന്‍ നായര്‍ കാരയ്‌ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.