Wednesday, March 11, 2026 Last Updated 48 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

ഭിന്നത സൃഷ്‌ടിക്കുന്ന ശക്‌തികളെ തിരിച്ചറിഞ്ഞ്‌ മുന്നേറണം: സ്വാമി ശിവാനന്ദ സരസ്വതി

uploads/news/2026/02/827002/2.jpg

മലയാലപ്പുഴ: ഭാരതം നിലനില്‍ക്കുന്നത്‌ സനാതന ധര്‍മ്മത്തിലധിഷ്‌ഠിതമായാണെന്നും ഏതു ശക്‌തികളാണോ ഭിന്നത സൃഷ്‌ടിക്കുന്നത്‌ അതിനെ തിരിച്ചറിഞ്ഞു മുന്നേറാന്‍ ഹിന്ദുക്കള്‍ക്കു കഴിയണമെന്നും കായംകുളം പന്തിരുകുലം ധര്‍മ്മാശ്രമ ആചാര്യന്‍ സ്വാമി ശിവാനന്ദ സരസ്വതി. ഹിന്ദുവിന്റെ ഏകതയുടെ നേര്‍ സാക്ഷ്യമായി പറയിപെറ്റ പന്തിരുകുലം ചരിത്രമായി നില്‍ക്കുന്നു. നാം ഒന്നായി നിന്നെങ്കിലേ രാഷ്ര്‌ടം ശക്‌തി പ്രാപിക്കു എന്ന ബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മലയാലപ്പുഴ ഹിന്ദു ഏകതാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
കമലാസനന്‍ കാവുംപാട്ട്‌ അധ്യക്ഷത വഹിച്ചു. രാഷ്ര്‌ടീയ സ്വയം സേവക സംഘം വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖ്‌ രാജേഷ്‌ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ഹരിദാസ്‌, ഡി. അശ്വനി കുമാര്‍, കെ.പി അനില്‍, കെ. കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ സമുദായിക നേതാക്കള്‍ ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവരെ ആദരിച്ചു.
സമ്മേളനത്തിന്‌ കെ. പി ഹരിദാസ്‌, കെ. പി അനില്‍, അശ്വനി കുമാര്‍, സുനില്‍ നിജു ലാല്‍, വി വി സന്തോഷ്‌, കെ കെ മുരളീധരന്‍ കുറുപ്പ്‌, വി.എസ്‌ ഹരീഷ്‌ ചന്ദ്രന്‍ ജി മനോജ്‌, ഷീബാ രതീഷ്‌,അഡ്വ. അനന്തു സുബ്രഹ്‌മണ്യം, രവീന്ദ്രനാഥന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി .എന്‍ ചന്ദ്രപ്രസാദ്‌, അഡ്വ. അഖിലേഷ്‌ എസ്‌ കാര്യാട്ട്‌, ജ്‌ഞാന ശേഖരന്‍ പിള്ള, രവീന്ദ്രന്‍, തമ്പി എസ്‌ പള്ളിക്കല്‍, എസ്‌. വിജയന്‍, കെ. ആര്‍ മോഹനന്‍, മോഹനന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW