Wednesday, March 11, 2026 Last Updated 38 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

മഞ്ഞവരകള്‍ മാഞ്ഞു; അപകടഭീഷണി

uploads/news/2026/02/827000/4.jpg

അടൂര്‍: തിരക്കേറിയ ബൈപ്പാസ്‌ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞത്‌ തെളിക്കാന്‍ നടപടിയില്ല. കൊടുംവളവായ വട്ടത്തറപ്പടിക്ക്‌ സമീപം ഒരേ ദിശയില്‍ വരുന്ന വാഹനങ്ങള്‍ മറ്റൊരു വാഹനത്തെ മറികടക്കാതിരിക്കാനുള്ള വരകളാണ്‌ മാഞ്ഞുപോയത്‌.
ഇവിടെ വാഹനങ്ങളുടെ ഓവര്‍ടേക്കിങ്ങും അമിതവേഗവും അപകടത്തിനിടയാക്കുന്നുണ്ട്‌. വട്ടത്തറപ്പടി കൊടുംവളവില്‍ അടുത്തിടെ സിഗ്നല്‍ ലൈറ്റ്‌ സ്‌ഥാപിച്ചിരുന്നു. സിഗ്നലില്‍ നിര്‍ത്തിയിട്ട സമയം ലാഭിക്കാന്‍ അതിനുശേഷം ബൈപ്പാസിലൂടെ അമിത വേഗതയിലാണ്‌ വാഹനങ്ങള്‍ പായുന്നത്‌. ഇത്‌ അപകടങ്ങള്‍ക്കിടയാക്കും. റോഡില്‍ മാഞ്ഞ മഞ്ഞവരകള്‍ തെളിക്കാന്‍ നടപടി വേണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW