-->
പത്തനംതിട്ട: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം ഉള്‍ക്കൊണ്ട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ബൂത്ത് തല ഭവനസന്ദര്‍ശനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം പത്തനംതിട്ട വലഞ്ചൂഴിയിലെ കൊരട്ടിമുക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയിലെ ശോച്യാവസ്‌ഥയ്‌ക്കെതിരേ വകുപ്പ് മന്ത്രിയുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി സമരം ചെയ്‌താല്‍ തെരുവില്‍ തടയുമെന്ന ഡി.വൈ.എഫ്.ഐയുടെ പ്രസ്‌താവന ക്രമസമാധാനം തകര്‍ന്നതിന്റെ സൂചനയാണ്.
സര്‍വ മേഖലയും തകര്‍ന്ന കേരളത്തെ വീണ്ടെടുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, നഗരസഭ ചെയര്‍പഴ്‌സണ്‍ സിന്ധു അനില്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജാസിം കുട്ടി, അബ്‌ദുള്‍ കലാം ആസാദ്, ബ്ലോക്ക് പ്രസിഡന്റ് റോജിപോള്‍ ദാനിയേല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗീതാ സുരേഷ്, മണ്ഡലം പ്രസിഡന്റ് നാസര്‍ തോണ്ടമണ്ണില്‍, നേതാക്കളായ അന്‍സര്‍ മുഹമ്മദ്, പി.കെ. ഇക്‌ബാല്‍, അജിത് മണ്ണില്‍, ഹനീഫ ഇടതുണ്ടില്‍, ഷെറീഷ് മുഹമ്മദ്, അഫ്‌സല്‍ ആനപ്പാറ, ജോയമ്മ സൈമണ്‍, സുബഹാന്‍ അബ്‌ദുള്‍ മുത്തലീഫ്, രാജു വടക്കേ ചരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.