Wednesday, March 11, 2026 Last Updated 54 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

'യു.ഡി.എഫ്‌. വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും'

പത്തനംതിട്ട: തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന്‌ കെ.പി.സി.സി. കോര്‍ കമ്മിറ്റി അംഗം പ്രഫ. പി.ജെ. കുര്യന്‍. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്ന പ്രവര്‍ത്തകയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കും ഹൈക്കമാന്‍ഡ്‌ സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്‌.
സ്‌ഥാനാര്‍ഥി ആരായാലും ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച്‌ വിജയിപ്പിക്കണമെന്നും കുര്യന്‍ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ആഗോള തട്ടിപ്പും അഴിമതിയുമായിരുന്നു. ഇതേക്കുറിച്ച്‌ വിശ്വാസ യോഗ്യമായ ഏജന്‍സികളെക്കൊണ്ട്‌ സമഗ്രഅന്വേഷണം നടത്തി അഴിമതിക്കാരെ ശിക്ഷിക്കണമെന്നും ഡി.സി.സി യോഗം ആവശ്യപ്പെട്ടു.
എസ്‌.ഐ.ആര്‍. ലിസ്‌റ്റ് പ്രസിദ്ധീകരണത്തിന്‌ ശേഷം വോട്ടര്‍ പട്ടികയില്‍ പേര്‌ ഉള്‍പ്പെടുന്നതിന്‌ തീവ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. 30 വരെ ബൂത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കന്ന ഭവന സന്ദര്‍ശന പരിപാടിയും 27 ന്‌ ജില്ലയില്‍ എത്തുന്ന യു.ഡി.എഫ്‌. പുതുയുഗ യാത്രക്കുള്ള സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി. പ്രസിഡന്റ പ്രഫ. സതീഷ്‌ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ജെ.എസ്‌. അടൂര്‍, നേതാക്കളായ എ. ഷംസുദ്ദീന്‍, മാലേത്ത്‌ സരളാദേവി, ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, കെ. ജെയവര്‍മ, അനീഷ്‌ വരിക്കണ്ണാമല, എ. സുരേഷ്‌ കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്‌, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്‌ക്കാട്‌, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, റെജി തോമസ്‌, അജീബ എം. സാഹിബ്‌, ജി. സതീഷ്‌ ബാബു, ലിജു ജോര്‍ജ്‌, ഷാം കുരുവിള, കോശി പി. സക്കറിയ, അബ്‌ദുള്‍കലാം ആസാദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW