Wednesday, March 11, 2026 Last Updated 59 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

പുതുയുഗ യാത്ര 27ന്‌ ജില്ലയില്‍

പത്തനംതിട്ട: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് 27 ന്‌ ജില്ലയില്‍ സ്വീകരണം നല്‍കും. രാവിലെ 8 മണിക്ക്‌ പ്രഭാതവേദി അടൂര്‍ വൈറ്റ്‌ പോര്‍ട്ടിക്കോ ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. വിവിധ രംഗങ്ങളില്‍ ഉള്ളവരുമായി കൂടിക്കാഴ്‌ച, തുടര്‍ന്ന്‌ പത്രസമ്മേളനം, 10 ന്‌ സ്വീകണവും പൊതുയോഗവും കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷനില്‍. ഉദ്‌ഘാടനം ആര്‍.എസ്‌.പി നേതാവ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വ്വഹിക്കും.
തുടര്‍ന്ന്‌ 11.30 ന്‌ തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പൊതുയോഗം രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്ര?ഫ. പി.ജെ. കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. 3.30 ന്‌ ആറന്മുള നിയോജക മണ്ഡലത്തിലെ സ്വീകരണം പത്തനംതിട്ട പഴയ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ എ.ഐ.സി.സി വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. വൈകഷിട്ട്‌ അഞ്ചിന്‌ കോന്നി ടൗണിലെ സ്വീകരണം യു.ഡി.എഫ്‌ സംസ്‌ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട്‌ 6.30 ന്‌ റാന്നി ഇട്ടിയപ്പാറയില്‍ നടക്കും. പൊതുയോഗം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ്‌ പ്ര?ഫ. സതീഷ്‌ കൊച്ചുപറമ്പില്‍, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ്‌ മാമ്മന്‍, ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW