Wednesday, March 11, 2026 Last Updated 49 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

ജില്ലയിലെ അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,74,802 വോട്ടര്‍മാരാുള്ളത്‌. സ്‌ത്രീകള്‍ 5,08,251, പുരുഷന്‍മാര്‍ 4,66,546, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച്‌.
അടൂര്‍ മണ്ഡലത്തിലെ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ എസ്‌ പ്രേം കൃഷ്‌ണന്‍ അന്തിമ വോട്ടര്‍ പട്ടിക വിതരണം ചെയ്‌തു.
ജില്ലയിലെ ആകെ 10,47,976 വോട്ടര്‍മാരാണ്‌ ഉണ്ടായിരുന്നത്‌. എസ്‌.ഐ.ആര്‍ നടപടികളുടെ ഭാഗമായുള്ള എ.എസ്‌.ഡി പരിശോധനയ്‌ക്കുശേഷം അന്തിമ പട്ടികയില്‍ 9,74,802 വോട്ടര്‍മാരാണുള്ളത്‌.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്‌. 2,13,732. അടൂര്‍ 1,99,939, തിരുവല്ല 1,97,164, കോന്നി 1,88,793, റാന്നി 1,75,174 എന്നിങ്ങനെയാണ്‌ മറ്റ്‌ മണ്ഡലങ്ങളിലെ കണക്ക്‌.
ജില്ലാ തിരഞ്ഞെടുപ്പ്‌ ഡെപ്യൂട്ടി കലക്‌ടര്‍ ബീന എസ്‌ ഹനീഫ്‌, അടൂര്‍ ആര്‍.ഡി.ഒ, എം. ബിപിന്‍ കുമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ജി വാസുദേവന്‍, ഡി. സജി, ബിജു കുമാര്‍, കെ. പ്രസന്നന്‍, അഡ്വ. ബിജു വര്‍ഗീസ്‌, വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW