Sunday, March 15, 2026 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.28 AM

ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ കോട്ടയത്തുമുണ്ട്‌...

uploads/news/2026/02/826993/3.jpg

കോട്ടയം: കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ മാത്രമല്ല, ഇവിടെ കോട്ടയം നഗരസഭയുടെ ഉടമസ്‌ഥതയിലുമുണ്ട്‌ കാലപ്പഴക്കം ചെന്നതും ഏതു നിമിഷവും നിലംപൊത്താവുന്നതുമായ നിരവധി കെട്ടിടങ്ങള്‍. ഇന്നലെ കോഴിക്കോട്ട്‌ പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ച കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സണ്‍ഷേയ്‌ഡ് ഇടിഞ്ഞു വീണു നാലു തൊഴിലാളികള്‍ മരിച്ചതോടെ കോട്ടയത്തെ കെട്ടിടങ്ങളുടെ ശോച്യാവസ്‌ഥയും ചര്‍ച്ചയാകുകയാണ്‌്.
നഗരമധ്യത്തില്‍ സ്‌ഥിതി ചെയ്യുന്ന പഴയ പച്ചക്കറി മാര്‍ക്കറ്റാണ്‌ ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്നത്‌. ചാഞ്ഞും ചരിഞ്ഞും ഭിത്തിപൊട്ടിയും മേല്‍ക്കൂര തകര്‍ന്നും നിലയിലാണു പല കെട്ടിടങ്ങളും.ഒരു വര്‍ഷം മുമ്പ്‌ ഇതിലൊന്നിന്റെ ഒരു ഭാഗം അടര്‍ന്നു വീണിരുന്നു. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ പാരപിറ്റും കോണ്‍ക്രീറ്റുമാണു തകര്‍ന്നത്‌.
നഗരസഭയുടെ ഉടമസ്‌ഥയിലുള്ള കാരാപ്പുഴ ഗസ്‌റ്റ് ഹൗസ്‌ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണ്‌. പൊളിച്ചു നീക്കണമെന്ന നിര്‍ദേശമുണ്ടായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ട കെട്ടിടമാണിത്‌. കുമാരനല്ലൂരിലെ നഗരസഭാ സോണല്‍ ഓഫീസിന്റെ മേല്‍ക്കൂര ഒന്നിലേറെ തവണ അടര്‍ന്നു വീണിരുന്നു. ഇതേ ഓഫീസിലാണു ജീവനക്കാര്‍ ഇപ്പോഴും ജോലി ചെയ്യുന്നത്‌. കച്ചേരിക്കടവ്‌ ഭാഗത്തെ കൃഷി ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന കെട്ടിടം, നാഗമ്പടം സ്‌റ്റേഡിയത്തിലെ കടമുറികള്‍ എന്നിവയും അപകടാവസ്‌ഥയിലാണ്‌.
മുമ്പ്‌ തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡ്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സിലെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നതു പതിവായിരുന്നു. കാലപ്പഴക്കത്തെത്തുടര്‍ന്നും പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നും ഈ കെട്ടിടം പിന്നീട്‌ കോടതി വിധിയെത്തുര്‍ന്നു പൊളിച്ചു നീക്കി.
ഇതിനോടു ചേര്‍ന്നുള്ള നഗരസഭാ കെട്ടിടത്തിന്റെ പാരപിറ്റ്‌ തകര്‍ന്നു വീണ്‌ ഒരാള്‍ മരിച്ചതും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌.
താരതമ്യേന പുതുതായ കോടിമതയിലെ പച്ചക്കറി മാര്‍ക്കറ്റിലെ പല കെട്ടിടങ്ങളും ശോച്യാവസ്‌ഥയിലാണ്‌്. പല കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടു കീറിയ നിലയിലാണ്‌്.
കെട്ടിടങ്ങളുടെ ശോച്യാവസ്‌ഥ സംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്നാലും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താറില്ലെന്നു വ്യാപാരികള്‍ പറയുന്നു. പരാതി വര്‍ധിക്കുമ്പോള്‍ നഗരസഭ ടെന്‍ഡര്‍ വിളിച്ച്‌ നിര്‍മാണം ആരംഭിക്കുമ്പോഴേയ്‌ക്കും ഏറെ വൈകും.

Ads by Google
Advertisement
Tuesday 24 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW