-->
കോട്ടയം: വൈവിധ്യവത്‌കരണത്തിനൊരുങ്ങി കേരളാ പേപ്പര്‍ പ്ര?ഡക്‌ട് ലിമിറ്റഡ്. കെ.പി.പി.എല്ലിലെ ഉത്‌പാദനശേഷി വര്‍ധിപ്പിക്കലിനും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനുമായി 741 കോടി രൂപ മുതല്‍മുടക്കുള്ള ബൃഹത്തായ പദ്ധതിയാണു നടപ്പാക്കുന്നത്. നിലവില്‍, പത്രപേപ്പര്‍ മാത്രമാണ് കമ്പനി ഉത്‌പാദിപ്പിക്കുന്നത്.
കടലാസ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉല്‍പാദനനിര വിപുലീകരിക്കുന്നത്. സ്‌പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിങ് പേപ്പറുകളുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.സ്‌പെഷാലിറ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിങ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്‌ഥാനത്ത് കൂടുതലാണ്. ഉയര്‍ന്ന ചരക്കുകൂലി നല്‍കി ഇവയെല്ലാം ഇതരസംസ്‌ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ എത്തിക്കുന്നത്.പേപ്പര്‍ ക്ലസ്‌റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണു വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. നോട്ട് ബുക്കുകള്‍, ടെക്‌സ്റ്റ് ബുക്ക് പേപ്പറുകള്‍, ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റൈറ്റിങ്ങ് പ്രിന്റിങ്ങ് പേപ്പര്‍, കോപ്പിയര്‍ പേപ്പര്‍ എന്നിവയുടെ ഉത്‌പാദനവും ആരംഭിക്കും. പദ്ധതി പൂര്‍ത്തീകരണത്തിലൂടെയും 800 -ഓളം പ്രത്യക്ഷ തൊഴിലവസരങ്ങളും, 1800-ഓളം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടുമെന്നാണ്‌കണക്കാക്കപ്പെടുന്നത്. പദ്ധതിയ്‌ക്കായി സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെ.എസ്.ഡി.പി.യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കുമെന്നും കമ്പനി എം.ഡി. പ്രസാദ് ബാലകൃഷ്‌ണന്‍ പറഞ്ഞു.പ്ലാന്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമ മാക്കുന്നതോടെ 1,500 കോടി രൂപ വിറ്റുവരവ് ഉള്ള സ്‌ഥാപനം ആയി കെ.പി.പി.എല്‍ മാറും.രണ്ടു വര്‍ഷമാണ് നിര്‍മാണ കാലാവധി. പദ്ധതിയുടെ ശിലാസ്‌ഥാപനം നാളെ മൂന്നിനു മന്ത്രി പി. രാജീവ് നിര്‍വഹിക്കും.