-->
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് ജില്ലയിലെത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്ന പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായില്‍ നടക്കും. രാവിലെ 9-ന് ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യപ്‌റ്റന്‍ വി.ഡി. സതീശനെയും യാത്രാ അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണ് രണ്ടാമത്തെ പരിപാടി.കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടക്കുന്നത് പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിലാണ്.ഉച്ചകഴിഞ്ഞ് 3-ന് ചങ്ങനാശേരി കവലയില്‍ സ്വീകരണം.ചെങ്ങനാശേരി ബസ് സ്‌റ്റാന്‍ഡ് പരിസരത്താണ് പൊതുസമ്മേളനം ക്രമീകരിച്ചരിക്കുന്നത്‌്.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജംഗ്‌ഷനില്‍ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവിനെയും സംഘാങ്ങളെയും സ്വീകരിക്കും.തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്‌റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും.കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം. വൈകുന്നേരം അഞ്ചിന് കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും.
പൊതുസമ്മേളനം ശശി തരൂര്‍ എം.പി. ഉദ്‌ഘാടനം ചെയ്യും.നാളെ രാവിലെ എട്ടിന് കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദം. തുടര്‍ന്ന് രാവിലെ 9.30-ന് ഏറ്റുമാനൂര്‍ വെട്ടുര്‍ ജംഗ്‌ഷനിലാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്വീകരണംരാവിലെ 11-ന് കടുത്തുരുത്തി ഐ.ടി.സി ജംഗ്‌ഷനിലാണ് രണ്ടാമത്തെ സ്വീകരണ പരിപാടി.തുടര്‍ന്ന് കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനത്ത് പൊതുയോഗം ചേരും.
ജില്ലയിലെ ഏറ്റവും ഒടുവിലെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര എത്തിച്ചേരും.വിവിധ പൊതുയോഗങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ സണ്ണി ജോസഫ്,കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്,പി.കെ.കുഞ്ഞാലിക്കുട്ടി,പി.ജെ. ജോസഫ്,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍,കൊടിക്കുന്നില്‍ സുരേഷ്,ആന്റോ ആന്റണി ,എന്‍.കെ.പ്രേമചന്ദ്രന്‍,ഫ്രാന്‍സിസ് ജോര്‍ജ്,കെ.സി. ജോസഫ്,മോന്‍സ് ജോസഫ്,മാണി സി.കാപ്പന്‍,ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.ജില്ലയിലെ യാത്രയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് അറിയിച്ചു.
പുതുയുഗ
യാത്രയില്‍ ദലിത്
സമുദായ മുന്നണി
പങ്കെടുക്കും
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ദലിത് സമുദായ മുന്നണി പങ്കെടുക്കുമെന്ന സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എ പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് എന്നിവര്‍ അറിയിച്ചു. പാര്‍ശ്വവത്‌കൃത സമൂഹങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്‌ഥാന ട്രഷാര്‍ കെ. വത്സകുമാരി, വൈസ് ചെയര്‍പഴ്‌സണ്‍ തങ്കമ്മ ഫിലിപ്പ്, സെക്രട്ടറിയേറ്റംഗങ്ങളായ എം.ഡി തോമസ്, പി.പി ജോയി , ജില്ലാ പ്രസിഡന്റ് ഇ.കെ വത്സല, ജില്ലാ സെക്രട്ടറി ദിലീപ് കൈപ്പുഴ, സംസ്‌ഥാന കമ്മറ്റിയംഗങ്ങളായ പി.കെ കുമാരന്‍, ഇ.കെ വിജയകുമാര്‍, ആര്‍. പ്രസന്നന്‍, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
തൃണമൂല്‍
കോണ്‍ഗ്രസ് നേതാക്കള്‍
വേദിയിലെത്താതെ
ആശംസ അര്‍പ്പിക്കുമെന്ന്
കോട്ടയം: പ്രതിപക്ഷനേതാവിന്റെ പുതുയുഗ യാത്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാന നേതാക്കള്‍ വേദിയിലെത്താതെ ആശംസകള്‍ അര്‍പ്പിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തിരുമാനിച്ചതായി സംസ്‌ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പാലായില്‍ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം യോഗത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയുടെ നിര്‍ദേശാനുസരണം പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രഫ. സതീഷ് ചൊള്ളാനി ക്ഷണിച്ചതനുസരിച്ച് അസോസിയേറ്റ് കക്ഷിയുടെ പ്രതിനിധിയെന്ന നിലയില്‍ താന്‍ പങ്കെടുത്തത് ശരിയല്ലെന്ന മോന്‍സ് ജോസഫ് എം.എല്‍.എയുടെ അഭിപ്രായത്തെ മാനിച്ചാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ വിജയത്തിനുവേണ്ടി യു.ഡി.എഫ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണു പാലായില്‍ നടന്ന പ്രാദേശിക യോഗത്തില്‍ താന്‍ പങ്കെടുത്തത്. സംസ്‌ഥാന യോഗത്തിലേക്കോ ജില്ലാ യോഗത്തിലേക്കോ ക്ഷണിക്കാതെ പങ്കെടുക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാനും തകര്‍ന്ന കേരളത്തെ പുനര്‍ജനിപ്പിക്കാനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സാധിക്കുമെന്നും സജി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. ഖാലിദ്,സംസ്‌ഥാന കമ്മിറ്റി അംഗം ലൗജിന്‍ മാളിയേക്കല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.