Sunday, March 15, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.27 AM

ദേവസേനാപതി സംഘത്തിന്റെ കാവടിഘോഷയാത്ര ദൃശ്യഭംഗി പകര്‍ന്നു

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച്‌ ഞായറാഴ്‌ച വൈകിട്ട്‌ ദേവസേനാപതി കാവടി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കാവടിഘോഷയാത്ര ഭക്‌തി സാന്ദ്രമായി.
മാരാംവീട്‌ ശ്രീനാരായണ മഹാസമാധി ദിനാചരണം മതസൗഹാര്‍ദ മന്ദിരത്തില്‍ നിന്നും പുറപ്പെട്ട കാവടി ഘോഷയാത്രയുടെ ദീപ പ്രകാശനം ക്ഷേത്രം പ്രസിഡന്റ്‌ പി. വി. ബിനേഷ്‌ നിര്‍വ്വഹിച്ചു.
രക്ഷാധികാരി പി.വി. വിവേക്‌, കാവടി സംഘം പ്രസിഡന്റ്‌ പി. പി. സന്തോഷ്‌, വൈസ്‌ പ്രസിഡന്റ്‌ മനു മോഹന്‍, ട്രഷറര്‍ മനോഹരന്‍, സെക്രട്ടറി ആര്‍. ഗിരിജ, അശ്വതി അനന്തു, ബാബു മഠത്തില്‍, മോഹനന്‍ കണ്ടത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ സെറ്റ്‌ വാദ്യമേളങ്ങള്‍, നിശ്‌ചലദൃശ്യങ്ങള്‍ കരകാട്ടം, ചിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ നീങ്ങിയ കാവടിഘോഷയാത്രയ്‌ക്ക് ദൃശ്യഭംഗി പകര്‍ന്നു.

Ads by Google
Advertisement
Tuesday 24 Feb 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW