Thursday, March 12, 2026 Last Updated 43 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.27 AM

പ്രഭാതഭേരിയില്‍ നാടുമായി സംവദിച്ച്‌ വി.ഡി. സതീശന്‍

uploads/news/2026/02/826981/2.jpg

അടിമാലി: ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ വിവിധ വിഭാഗം സംഘടന നേതാക്കളുമായി നേരിട്ട്‌ സംവാദം ഒരുക്കി പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. പുതുയുഗ യാത്രയില്‍ നാടും നാടിന്റെ നൊമ്പരവുമായി നേരിട്ട്‌ സംവദിച്ച്‌ വി.ഡി സതീശന്‍. പുതുയുഗ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതഭേരി പരിപാടി യിലാണ്‌ അടിമാലിയില്‍ വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചത്‌.
ഗോത്രവര്‍ഗ വിഭാഗ നേതാക്കള്‍, കര്‍ഷക സംഘടനകള്‍, ഭിന്നശേഷിക്കാര്‍, ക്ഷീരകര്‍ഷകര്‍, ഏലം കര്‍ഷകര്‍, വ്യാപാരികള്‍, റാങ്ക്‌ ഹോള്‍ ഡേഴ്‌സ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ടവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. രാവിലെ അടിമാലി ക്ലബ്‌ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടി. ജീവിതഗന്ധിയായ പ്രശ്‌നമേഖലകളില്‍ ഇടപെടലും പരിഹാരവും പ്രതിപക്ഷ നേതാവ്‌ ഉറപ്പുനല്‍കി. വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പങ്കാളിത്തംകൊണ്ട്‌ സംവാദം ശ്രദ്ധേയമായി. തുടര്‍ന്നായിരുന്നു ടൗണില്‍ വലിയ സമ്മേളനം സംഘടിപ്പിച്ചത്‌. സമ്മേളനത്തിന്‌ മുന്നോടിയായി ടൗണില്‍ ബഹുജന റാലിയും സംഘടിപ്പിച്ചു.
ആയിരക്കണക്കിന്‌ ആളുകള്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു പ്രകടനം. അലങ്കരിച്ച തുറന്ന വാഹനത്തിലാണ്‌ വി.ഡി സതീശനും നേതാക്കളും ടൗണില്‍ മന്നാംകാല ജങ്‌ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിക്ക്‌ സമീപം എത്തിയത്‌. തുടര്‍ന്ന്‌ വി.ഡി സതീശനെ തോളിലേറ്റിയാണ്‌ പ്രവര്‍ത്തകര്‍ വേദിയിലേക്ക്‌ എത്തിച്ചത്‌.

Ads by Google
Advertisement
Tuesday 24 Feb 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW