Thursday, March 12, 2026 Last Updated 44 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.27 AM

ഇടുക്കിക്കാരുടെ നെടുവീര്‍പ്പുകള്‍ക്ക്‌ ശാശ്വതപരിഹാരം: വി.ഡി. സതീശന്‍

uploads/news/2026/02/826980/1.jpg

അടിമാലി: ഭൂപ്രശ്‌നങ്ങളാല്‍ നട്ടം തിരിയുന്ന ഇടുക്കിക്കാരുടെ നൊമ്പരങ്ങള്‍ക്ക്‌ യു.ഡി.എഫ്‌. ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞു.
പുതുയുഗയാത്രക്ക്‌ അടിമാലിയില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പറയുകയായിരുന്നു അദ്ദേഹം.
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ജില്ലയെ ഒന്നാകെ വേട്ടയാടുകയാണ്‌. ദേശീയപാതയിലെ നിര്‍മ്മാണ തടസം, പതിമൂന്ന്‌ പഞ്ചായത്തുകളിലെയും, എട്ട്‌ വില്ലേജുകളിലെയും നിര്‍മാണ നിരോധനം, വര്‍ധിക്കുന്ന വന്യമൃഗആക്രമണങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ്‌, പത്ത്‌ ചെയിന്‍ മേഖലയിലെ പട്ടയമെന്ന ദീര്‍ഘകാലം സ്വപ്‌നം, തോട്ടംതൊഴിലാളികളുടെ ശമ്പള വര്‍ധന, സി.എച്ച്‌.ആര്‍ പട്ടയപ്രശ്‌നം, ആദിവാസി ഉന്നതികളിലെ നിരവധിയായി പ്രശ്‌നങ്ങള്‍ക്ക്‌ ഉള്‍പ്പെടെ ശാശ്വത പരിഹാരമാണ്‌ യു.ഡി.എഫിന്റെ ഉറപ്പെന്ന്‌ വി.ഡി. പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഉണ്ടാക്കുയല്ല പരിഹരിക്കുകയാണ്‌ ലക്ഷ്യം. പുതിയ കേരളവും വര്‍ഗീയ വിമുക്‌ത സമൂഹവും സൃഷ്‌ടിച്ച്‌ വരുംതലമുറയുടെ ജീവിതം സമാധാന പൂര്‍ണ മാക്കണം. പിണറായിയോ സതീശനോ എന്നല്ല നമുക്ക്‌ ശേഷമുള്ള കേരളത്തിന്റെ നിലനില്‍പ്പാണ്‌ മുഖ്യ പ്രശ്‌നം. അധികാരത്തിനായി വര്‍ഗീയശക്‌തികളുമായി സന്ധി ചെയ്യുന്ന പ്രശ്‌നമില്ല. ദേവികുളത്ത്‌ ഇത്തവണ യു.ഡി.എഫിന്റെ എം.എല്‍.എ ഉറപ്പാന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്‌ക്ക് അടിമാലിയില്‍ യു.ഡി.എഫ്‌. ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി വന്‍ വരവേല്‍പ്പാണ്‌ നല്‍കിയത്‌. സ്വീകരണ സമ്മേളനത്തില്‍ യു.ഡി.എഫ.്‌ നിയോജകമണ്ഡലം ചെയര്‍മാന്‍ എം.ബി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ്‌ എം.പി, ഡീന്‍ കുര്യാക്കോസ്‌ എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി, റോയി കെ. പൗലോസ്‌, ഇ.എം. ആഗസ്‌തി, എ.കെ. മണി, ജോസഫ്‌ വാഴയ്‌ക്കന്‍, എസ്‌. അശോകന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍, സി.പി മാത്യു, ജോയി വെട്ടിക്കുഴി, പ്ര?ഫ: എം.ജെ. ജേക്കബ്‌, ഷാനിമോള്‍ ഉസ്‌മാന്‍, നിഷ സോമന്‍, അലോഷ്യസ്‌ സേവ്യര്‍, പി.വി സ്‌ക്കറിയ, ബാബു കുര്യാക്കോസ്‌, ഒ.ആര്‍ ശശി, ജോര്‍ജ്‌ തോമസ്‌, ടി.എസ്‌ സിദ്ദിക്ക്‌, പി.ആര്‍ സലിംമാര്‍, കെ.എം.എ ഷുക്കൂര്‍, ബിജോ മാണി, പി.എ. സജി, ഡി. കുമാര്‍, എസ്‌ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW