Thursday, March 12, 2026 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.26 AM

ഇടപ്പൂക്കുളത്ത്‌ വീടിന്‌ തീവച്ച സംഭവം: ബന്ധുവായ പ്രതി പിടിയില്‍

ഉപ്പുതറ: ഇടപ്പൂക്കുളത്ത്‌ വീടിനു തീവച്ച കേസില്‍ പ്രതി അറസ്‌റ്റില്‍. ഉപ്പുതറ ഇടപ്പൂക്കുളത്ത്‌ കൊച്ചുപുരയ്‌ക്കല്‍ കെ.യു. ബെന്നിയുടെ വീടിനാണ്‌ ശനിയാഴ്‌ച പുലര്‍ച്ചെ തീവച്ചത്‌. സംഭവത്തില്‍ ബെന്നിയുടെ അടുത്ത ബന്ധുവായ ജോസ്‌ ഉലഹന്നാനെ (62) യാണ്‌ ഉപ്പുതറ എസ്‌.ഐ. പി.എന്‍. പ്രദീപ്‌ അറസ്‌റ്റ് ചെയ്‌തത്‌. ശനിയാഴ്‌ച പുലര്‍ച്ചെ 2.45 നാണ്‌ കൊച്ചുപുരയ്‌ക്കല്‍ ബെന്നിയുടെ വീടിന്‌ തീവച്ചത്‌.
കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ജോസും ബെന്നിയും തമ്മില്‍ അകല്‍ച്ച യിലായിരുന്നു. ജോസിന്‌ ബന്നിയോടുള്ള വൈരാഗ്യമാണ്‌ വീടിന്‌ തീവയ്‌ക്കു ന്നതിലേക്ക്‌ നയിച്ചത്‌. ജോസ്‌ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
വീടിന്‌ തീവച്ചയുടന്‍ മുറ്റത്ത്‌ ആളനക്കം കേട്ട്‌ ബന്നിയുടെ മകന്‍ ലിബിന്‍ ഉറക്കമുണര്‍ന്നു. തുടര്‍ന്ന്‌ ബെന്നിയേയും വിളിച്ചുണര്‍ത്തി.
മുന്‍വശത്തെ തിണ്ണയില്‍ തീ കത്തുന്നത്‌ ജനലില്‍ കൂടി കണ്ടതോടെ പിന്‍വശത്തെ വാതില്‍ തുറന്ന്‌ എല്ലാവരും പുറത്തിറങ്ങി. അപ്പോഴേയ്‌ക്കും മുന്‍വശത്തെ വാതിലില്‍ തീ ആളിപ്പടര്‍ന്നിരുന്നു.
വീട്ടുകാര്‍ എല്ലാവരും ചേര്‍ന്ന്‌ വെള്ളമൊഴിച്ച്‌ തീയണച്ചു. അപ്പോഴേയ്‌ക്കും അയല്‍ക്കാരും വിവരമറിഞ്ഞ്‌ ഉപ്പുതറ പേലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ നടത്തിയ പരിശോധ നയില്‍ പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യം ചാക്കില്‍ നിറച്ച്‌ അതില്‍ ഇന്ധനം ഒഴിച്ചാണ്‌ തീകത്തിച്ചതെന്ന്‌ മനസിലായി. പിന്‍വശത്തെ വാതിലിന്‌ പുറത്തും ജനലിന്റെ വശങ്ങളിലും ചാക്കില്‍ മാലിന്യം നിറച്ചുവച്ചിരുന്നു. ഇവിടെയെല്ലാം ഇന്ധനവും ഒഴിച്ചിരുന്നു.
മുറ്റത്ത്‌ മുളക്‌പൊടിയും വിതറിയിരുന്നു. മീറ്ററില്‍ നിന്ന്‌ ഫ്യൂസ്‌ ഊരിമാറ്റി വൈദ്യൂതി വിഛേദിച്ച്‌ മുന്‍വശത്ത്‌ ക്രമീകരിച്ചിരുന്ന സി.സി. ടി.വി യുടെ പ്രവര്‍ത്തനം നിശ്‌ചലമാക്കിയ ശേഷമാണ്‌ വീടിന്‌ തീവച്ചത്‌.
എന്നാല്‍ മുന്‍വശത്ത്‌ തീയിട്ടപ്പോള്‍ത്തന്നെ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മറ്റിടങ്ങളില്‍ തീയിടാതെ ഇയാള്‍ പിന്‍വാങ്ങി. ഇതു കാരണം അഞ്ച്‌ വയസുള്ള കുട്ടിയുള്‍പ്പെടെ അഞ്ചു ജീവനുകള്‍ രക്ഷപ്പെട്ടു. ബെന്നിയുടെ എതിര്‍വശത്താണ്‌ ജോസ്‌ താമസിക്കുന്നത്‌.
സംഭവം നടന്ന ശനിയാഴ്‌ച രാവിലെ 11 വരെ ജോസ്‌ അവിടെയുണ്ടായിരുന്നു. വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും എത്തിയ ശേഷം ജോസിനെ കാണാതായി. ഇത്‌ സംശയത്തിനിടയാക്കി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മരത്തില്‍ നിന്ന്‌ വീണ്‌ കാലിന്‌ സ്വാധീനകുറവുള്ള ജോസ്‌ ഇങ്ങനെ ചെയ്യുമെന്ന്‌ ആരും കരുതിയില്ല.
എന്നാല്‍ പോലീസിന്റെ അന്വേഷണം ഇയാളെ ചുറ്റിപ്പറ്റിയായിരുന്നു. ഞായറാഴ്‌ച രാത്രി 8.45ന്‌ ജോസ്‌ മേരികുളത്ത്‌ ബസിറങ്ങിതായി പോലീസിന്‌ വിവരം ലഭിച്ചു. ഉടന്‍ തന്നെ പോലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു.
കന്യാകുമാരിക്ക്‌ പോയതെന്നാണ്‌ ജോസ്‌ പോലീസിനോട്‌ പറഞ്ഞത്‌. കസ്‌റ്റഡിയില്‍ എടുത്ത്‌ താമസിയാതെ തന്നെ ജോസ്‌ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 24 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW