Thursday, March 12, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.26 AM

ടിജിന്റെ ആഗ്രഹം സഫലീകരിച്ച്‌ പുതുയുഗ യാത്ര

നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെ മാലയിട്ട്‌ സ്വീകരിക്കണമെന്ന ടിജിന്റെ ആഗ്രഹം സഫലീകരിച്ച്‌ പുതുയുഗയാത്ര.
യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റും സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായിരുന്ന താന്നിമൂട്‌ കോയിക്കേരി വടക്കേതില്‍ ടിജിന്‍ തോമസിന്‌ അപൂര്‍വ രോഗം ബാധിച്ചത്‌ ഒന്നര വര്‍ഷം മുമ്പാണ്‌. തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട്‌ പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച ടിജിന്റെ ജീവിതം തിരികെ കിട്ടിയത്‌ തന്നെ അത്ഭുതമാണ്‌. വയറിങ്‌, പ്ലംബിങ്‌ ജോലിക്കാരനായ ടിജിന്‍ ജോലിക്ക്‌ പോകുന്നതിനായി തയാറെടു ക്കുന്നതിനിടെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ്‌ രോഗം കണ്ടുപിടിച്ചത്‌. ശസ്‌ത്രകിയകള്‍ക്ക്‌ മാത്രം ഏകദേശം 20 ലക്ഷം രൂപയോളമാണ്‌ ചെലവായത്‌. നെടുങ്ക ണ്ടത്തെ രാഷ്ര്‌ടീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന്‌ ടിജിന്‍ ചികിത്സാ സഹായ നിധിക്ക്‌ രൂപം നല്‍കിയാണ്‌ ചികിത്സ നടത്തിയത്‌.
ജീവിത ത്തിലേക്ക്‌ തിരിച്ചെത്തിയ ടിജിന്‌ പരസഹായമില്ലാതെ നടക്കാന്‍ പ്രയാസമാണ്‌ വീട്ടില്‍ത്തന്നെ വിശ്രമിക്കുന്ന ടിജിനെ കഴിഞ്ഞദിവസം കാണാനെത്തിയ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിറ്റോ ഇലുപ്പുലിക്കാട്ടിനോട്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനെ സ്വീകരിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. ഇന്നലെ രാവിലെ തന്നെ ഇദ്ദേഹം ടിജിനെ പരിപാടി നടക്കുന്നിടത്ത്‌ എത്തിച്ചു. സ്‌റ്റേജിന്‌ സമീപം കസേരയില്‍ കാത്തിരുന്ന ടിജിന്റെ അടുത്തെത്തി പ്രതിപക്ഷ നേതാവ്‌ മാലയിട്ട്‌ കെട്ടിപ്പിടിച്ചു. ടിജിനും തിരിച്ച്‌ സ്വീകരിച്ചപ്പോള്‍ കണ്ടുപരിചയമുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞപ്പോള്‍ കണ്ണ്‌ നിറഞ്ഞ്‌ ടിജിന്‍ സന്തോഷം പ്രകടിപ്പിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW