-->
നെടുങ്കണ്ടം: യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇടുക്കിയില്‍ വിമാനവും ഹെലികോപ്‌റ്ററും ഇറങ്ങുന്ന എയര്‍ സ്‌ട്രിപ്പ് നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാഗ്‌ദാനങ്ങള്‍ നല്‍കി ഇടുക്കിക്കാരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയില്‍ നേരിട്ടെത്തി 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി. ജില്ലയിലെ കര്‍ഷകരോടും ഇതേ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. പുതുയുഗയാത്രയ്‌ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന പുതുയുഗയാത്രയ്‌ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബസ് സ്‌റ്റാന്റില്‍ നിന്നും നടന്ന പ്രകടനത്തില്‍ നിയോജക മണ്ഡലത്തിന് കീഴില്‍വരുന്ന പത്ത് പഞ്ചായത്തുകളില്‍ നിന്നായി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന വി.ഡി സതീശനെ പഞ്ചായത്ത് ജക്ഷനില്‍നിന്നും തുറന്ന ജീപ്പില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കിഴക്കേക്കവലയിലെ സമ്മേളന വേദിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ യു.ഡി.എഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം ചെയര്‍മാന്‍ എം.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. എം.കെ പ്രേമചന്ദ്രന്‍ എം.പി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. യു.ഡി.എഫ.് സംസ്‌ഥാന ചെയര്‍മാന്‍ അടൂര്‍പ്രകാശ് എം.പി, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, വി.കെ. ശ്രീകണ്‌ഠന്‍, നേതാക്കളായ ബി.ആര്‍.എം. ഷഫീര്‍, ഷാനിമോള്‍ ഉസ്‌മാന്‍, ജോസഫ് വാഴയ്‌ക്കന്‍, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, ജോസ് പൊട്ടംപ്ലാക്കല്‍, ഇ.എം ആഗസ്‌തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, സേനാപതി വേണു, ജി. മുരളീധരന്‍, സി.എസ് യശോധരന്‍, ബെന്നി തുണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.