Thursday, March 12, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.26 AM

ബൈസണ്‍വാലി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉത്സവം

കുഞ്ചിത്തണ്ണി: ബൈസണ്‍വാലി ശ്രീബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റൊടെ കുംഭപൂയ മഹോത്സവവും പ്രതിഷ്‌ഠാ ഗുരുപ്രതിഷ്‌ഠ വാര്‍ഷികവും ആരംഭിച്ചു. ഇന്ന്‌ രാവിലെ അഞ്ചിന്‌ പള്ളിയുണര്‍ത്തല്‍, 5.15 ന്‌ നിര്‍മാല്യ ദര്‍ശനം 5.30 ന്‌ ഗണപതിപൂജ, 6.30 ന്‌ ഉഷപൂജ, മുളപൂജ, എട്ടിന്‌ നവകം പഞ്ചഗവ്യം കലശാഭിഷേകം 8.30 ന്‌ ഗുരുപൂജ, ഒന്‍പതിന്‌ പന്തിരടിപൂജ, ശ്രീഭൂതബലി എഴുന്നള്ളിപ്പ്‌, കൊടിമരച്ചുവട്ടില്‍ പയയെടുപ്പ്‌, വൈകുന്നേരം 5.30 ന്‌ പറയെടുപ്പ്‌, 6.30 ന്‌ ദീപാരാധന, ഏഴിന്‌ മുളപൂജ, എട്ടിന്‌ അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളിപ്പ്‌.
ഏഴാം ഉത്സവദിവസം രാവിലെ 10 ന്‌ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും യൂണിയന്‍ പ്രസിഡന്റ്‌ എം.ബി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്യും.
ശാഖ പ്രസിഡന്റ്‌ എ.കെ വിജയന്‍ അധ്യക്ഷത വഹിക്കും. യോഗം അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ.ഡി രമേശ്‌ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജി. അജയന്‍ കുടുംബ സന്ദേശം നല്‍കും.
യൂണിയന്‍ സെക്രട്ടറി കെ.എസ്‌. ലതീഷ്‌ കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
എട്ടാം ദിവസമായ ശനിയാഴ്‌ച ആറാട്ട്‌ മഹോത്സവവും ഗുരു പ്രതിഷ്‌ഠ ദിനവും.
വൈകിട്ട്‌ നാലിന്‌ ആറാട്ട്‌ബലി, അഞ്ചിന്‌ ആറാട്ട്‌ പുറപ്പാട്‌, ആറിന്‌ ആറാട്ട്‌, 6.30 ന്‌ താലപ്പൊലി ഘോഷയാത്രയോട്‌ കൂടി തിരിച്ചെഴുന്നള്ളിപ്പ്‌,
തുടര്‍ന്ന്‌ കൊടിയേറ്റ്‌ ഗുരുതി തര്‍പ്പണം, പഞ്ചവിംശതി കളശാഭിഷേകം, ശ്രീഭൂതബലി, മംഗളപൂജ, രാത്രി 10.30ന്‌ തൊടുപുഴ ലോഗോ ബിറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.

Ads by Google
Advertisement
Tuesday 24 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW