Friday, March 13, 2026 Last Updated 40 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.26 AM

തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്‌

uploads/news/2026/02/826971/2.jpg

പെരുമ്പാവൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും, ഒക്കല്‍ കൃഷി ഭവന്റെയും സഹകരണത്തോടെ
ഒക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി തണ്ണിമത്തന്‍
കൃഷിയുടെ വിളവെടുപ്പ്‌ നടത്തി.
സഹകരണ വകുപ്പ്‌ ജോയിന്റ്‌ രജിസ്‌ട്രാര്‍ കെ.വി. സുധീര്‍ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക്‌ പ്രസിഡന്റ്‌ പി.ജെ. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ.പി. ലാലു, ഒക്കല്‍ കൃഷി ഓഫീസര്‍ പി.പി. ഹുസൈന്‍, ഭരണസമിതി അംഗങ്ങളായ റ്റി.പി. ഷിബു, വനജ തമ്പി, ശ്രുതിന്‍ ചന്ദ്രന്‍, ശ്രുതി സിജോ, ടി.വി. മോഹനന്‍, സെക്രട്ടറി ടി.എസ്‌. അഞ്‌ജു, മുന്‍ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ഡി. ഷാജി, ഇ.ജെ. അഭിജിത്‌, ഹരിത സേന അംഗങ്ങള്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍ പ്രവര്‍ത്തിക്കുന്ന കോ ഓപ്പ്‌ മാര്‍ട്ടിലും, ബാങ്കിന്റെ പരിസരത്തുള്ള പച്ചക്കറി സ്‌റ്റാളിലും തണ്ണിമത്തന്‍, കിരണ്‍, പൊട്ടുവെള്ളരി എന്നിവ ലഭ്യമാണ്‌. ഓണമ്പിള്ളി കപ്രക്കാട്ട്‌ വീട്ടില്‍ ബിനുവിന്റെ ഉടമസ്‌ഥതയിലുള്ള ഒന്നര ഏക്കര്‍ സ്‌ഥലത്താണ്‌ കൃഷി ചെയ്‌തത്‌.

Ads by Google
Advertisement
Tuesday 24 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW