Friday, March 13, 2026 Last Updated 37 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.24 AM

കോര്‍പറേഷന്‍ ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നത്‌ ചട്ടവിരുദ്ധം: എല്‍.ഡി.എഫ്‌.

കൊച്ചി: ധനകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി അംഗീകരിച്ച കൊച്ചി കോര്‍പറേഷന്‍ ബജറ്റിലെ വിവരങ്ങള്‍ കൗണ്‍സിലില്‍ സമര്‍പ്പിക്കും മുന്‍പ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയത്‌ മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ എല്‍.ഡി.എഫ്‌ പരാതിപ്പെട്ടു.
ഇന്ന്‌ ബജറ്റ്‌ അവതരിപ്പിക്കാനിരിക്കെയാണ്‌ എല്‍ഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ഇത്‌ സംബന്ധിച്ച്‌ കൊച്ചി നഗരസഭാ സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌.ഇന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച്‌, 26 ന്‌ അതിന്മേല്‍ ചര്‍ച്ച നടത്തി ഈ മാസം 27ന്‌ പാസാക്കാനാണ്‌ തീരുമാനം.
എന്നാല്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുംമുമ്പ്‌ ഈ മാസം 22ന്‌ ചില പത്രങ്ങളില്‍ ബജറ്റിന്റെ വിശദാംശങ്ങള്‍ വന്നതാണ്‌ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.പത്രക്കുറിപ്പ്‌ വഴി മേയറുടെ ഓഫീസാണ്‌ വിവരങ്ങള്‍ നല്‍കിയതെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ വി.എ.ശ്രീജിത്ത്‌,പി.ജെ.യേശുദാസ്‌,കെ ജെ.ബേസില്‍,ജഗതാംബിക എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
1994ലെ മുനിസിപ്പല്‍ ആക്‌ട് പ്രകാരം സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗീകരിച്ച ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ പ്രസിദ്ധീകരിച്ചുകൂടാ.ചര്‍ച്ചയ്‌ക്ക് ശേഷം ഭേദഗതികളോടെ മാത്രമേ പരസ്യപ്പെടുത്താവൂ എന്നുംകൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.അതിനു മുന്‍പ്‌ വിവരങ്ങള്‍ കൈമാറിയത്‌ കൗണ്‍സിലിന്റെ അധികാരത്തിനു ഫമേലുള്ള കടന്നുകയറ്റമാണെന്ന്‌ പരാതിയില്‍ പറയുന്നു. കോര്‍പ്പറേഷന്‍ സെക്രട്ടറി ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം ബജറ്റ്‌ പുന:ക്രമീകരിച്ച്‌ അംഗീകരിച്ച ശേഷം മാത്രമേ കൗണ്‍സിലില്‍ അവതരിപ്പിക്കാവു എന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാരാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Tuesday 24 Feb 2026 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW