Sunday, March 15, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

റോഡ്‌ നിര്‍മാണം നീളുന്നു; നാട്ടുകാര്‍ പ്രതിഷേധയോഗം നടത്തി

uploads/news/2026/02/826966/3.jpg

എടത്വാ: റോഡ്‌ നിര്‍മ്മാണം അനന്തമായി നീളുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാ ത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധയോഗം നടത്തി. തലവടി ഗ്രാമപഞ്ചായത്ത്‌ 10-ാം വാര്‍ഡില്‍ റീ ബില്‍ഡ്‌ കേരള പദ്ധതി പ്രകാരം മൂന്നുവര്‍ഷം മുന്‍പ്‌ ആരംഭിച്ച നാലാങ്കല്‍ - കുന്നത്തുപറമ്പ്‌ റോഡാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാകാതെ നീളുന്നത്‌. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിന്‌ പ്രദേശവാസികള്‍ സഞ്ചരിക്കുന്ന റോഡ്‌ കുളമായി കിടക്കുകയാണ്‌. കഴിഞ്ഞദിവസം മഴ പെയ്‌തതോടെ റോഡിലൂടെ കാല്‍നടയാത്ര പോലും അസാധ്യമായി തീര്‍ന്നു. റോഡ്‌ നിര്‍മ്മാണത്തിനിടയില്‍ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ കുഴി എടുത്തതോടെ റോഡ്‌ പൂര്‍ണ തകര്‍ച്ചയില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനോടൊപ്പം കുടിയെടുത്ത മറ്റൊരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തി യായിട്ട്‌ രണ്ടു വര്‍ഷം പിന്നിടുന്നു. റോഡിന്റെ നിര്‍മ്മാണ കാലാവധി അവസാനിച്ചിട്ടും പാതിവഴിയില്‍ നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണ്‌.
മഴക്കാലം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡിന്റെ തടസങ്ങള്‍ നീക്കി സഞ്ചാരയോഗ്യമാ ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നാട്ടുകാര്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചത്‌.പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത്‌ അംഗം മഞ്‌ജു വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജമ്മ സന്തോഷ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗം അഞ്‌ജു സന്തോഷ്‌, ജില്ലാ പഞ്ചായത്ത്‌ മുന്‍ അംഗം ബിനു ഐസക്ക്‌ രാജു, തലവടി ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ജോജി ഏബ്രഹാം, മുന്‍ പഞ്ചായത്ത്‌ അംഗം പ്രിയ അരുണ്‍, പൊതു പ്രവര്‍ത്തകരായ വി. അരുണ്‍കുമാര്‍, സജി ജോസഫ്‌, എം. കെ സജി, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, പ്രദേശ വാസികളായ വിശാല്‍ ജോര്‍ജ്‌ജ് ഫിലിപ്പ്‌, പി. സി. ചന്ദ്രമോഹന്‍, ഷിബു പഴങ്ങേരില്‍, ജോബിന്‍ പുരയ്‌ക്കല്‍, സനിത അനില്‍, രാജപ്പന്‍ നെല്ലുപറമ്പ്‌, സാം പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW