Thursday, March 12, 2026 Last Updated 57 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

അമ്പലപ്പുഴയില്‍ ലഹരിവിരുദ്ധ സ്‌ക്വാഡിനെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

അമ്പലപ്പുഴ: എം.ഡി.എം.എ പിടിക്കാനെത്തിയ ലഹരിവിരുദ്ധ സ്‌ക്വാഡിനെ ആക്രമിച്ചു. രണ്ടു പേര്‍ പിടിയില്‍. കാക്കാഴത്ത്‌ വീട്ടില്‍ എം.ഡി.എം.എ വില്‍പ്പനയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ കാക്കാഴം പി.ബി. ജങ്‌ഷന്‌ സമീപമെത്തിയ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്‌ അംഗങ്ങളെയാണ്‌ ആക്രമിച്ചത്‌.
പിന്നീട്‌ അമ്പലപ്പുഴ പോലിസെത്തിയാണ്‌ പോലീസുകാരെ രക്ഷിച്ചത്‌. ഇവിടെ വാടകയ്‌ക്ക് താമസിക്കുന്ന പല്ലന പാനൂര്‍ കുടത്തിങ്കല്‍ വീട്ടില്‍ അന്‍സി (35) ലിനെ 2 ഗ്രാം എംഡിഎംഎയും നിരവധി ഇഞ്ചക്ഷന്‍ സിറിഞ്ചുമായി പിടികൂടുകയും ചെയ്‌തു. ഇയാള്‍ നേരത്തെ തൃക്കുന്നപ്പുഴ, ഹരിപ്പാട്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്‌. ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങള്‍ അന്‍സിലുമായി സംസാരിച്ചു കൊണ്ട്‌ നില്‍ക്കുമ്പോള്‍ ഷിയാസ്‌, അന്‍സിഫ്‌ എന്നിവര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച കാക്കാഴം പുത്തന്‍പറമ്പ്‌ വീട്ടില്‍ അന്‍സി രാജ (37), അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ അസ്‌ഹര്‍ (32) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തില്‍ പരുക്കേറ്റ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളായ ഹരികൃഷ്‌ണന്‍, ഹരി എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്ന്‌ ചികിത്സ തേടി.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW