Thursday, March 12, 2026 Last Updated 43 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

പാട്ടുകളം രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ സമര്‍പ്പണം നാളെ

പാതിരപ്പള്ളി: പാതിരപ്പള്ളി ചെട്ടികാട്‌ പാട്ടുകളം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ സമര്‍പ്പണവും ഭക്‌തജന സംഗമവും ആധ്യാത്മിക പ്രഭാഷണവും ഇന്നും നാളെയുമായി നടക്കും. പുനഃപ്രതിഷ്‌ഠ, അഷ്‌ടബന്ധ കലശം, സഹസ്രകലശം, ലക്ഷദീപം എന്നിവയാണ്‌ പ്രധാന ചടങ്ങുകള്‍. ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ സ്വാമി ചിതാനന്ദപുരിയ്‌ക്ക് സ്വീകരണം, തുടര്‍ന്ന്‌ സത്സംഗ സന്ധ്യ, സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം. നാളെ വൈകിട്ട്‌ 6.30ന്‌ ശ്രീരാജരാജേശ്വരി മഹാദേവി കോവിലിന്റെ സമര്‍പ്പണവും ഭക്‌ത ജനസംഗമവും ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എന്‍. നഗരേഷ്‌ ഉദ്‌ഘാടനം ചെയ്യും.
സുബ്രഹ്‌മണ്യ സ്വാമി ശ്രീകോവില്‍ സമര്‍പ്പണവും പ്രഭാഷണവും ഉത്തരഖണ്ഡ്‌ മുന്‍ എച്ച്‌.എച്ച്‌ റാവല്‍ജി ബദരീനാഥ്‌ ധാം നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി, പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ എന്നിവര്‍ ആദരവുകള്‍ സമര്‍പ്പിക്കും. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.കെ.എസ്‌. രാധാകൃഷ്‌ണന്‍, ടെക്‌ജന്‍ഷ്യാ സി.ഇ.ഒ ജോയ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ സന്നിഹിതരാകും. 26ന്‌ രാവിലെ അങ്കുരപൂജ. 27ന്‌ രാവിലെ പുന: പ്രതിഷ്‌ഠ, അഷ്‌ടബന്ധസ്‌ഥാപനം, വൈകിട്ട്‌ അങ്കുര പൂജ. 28ന്‌ രാവിലെ 5.30ന്‌ ഉഷഃപൂജ, വൈകിട്ട്‌ കുണ്ഡശുദ്ധി. മാര്‍ച്ച്‌ ഒന്നിന്‌ വൈകിട്ട്‌ അധിവാസ ഹോമം.രണ്ടിന്‌ പുലര്‍ച്ചെ കണിദര്‍ശനം, ഉച്ചയ്‌ക്ക് പ്രസാദം ഊട്ട്‌, വൈകിട്ട്‌ 6.15ന്‌ ലക്ഷദീപ പ്രകാശനം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം പാരമ്പര്യ മേല്‍ശാന്തി ത്രിവിക്രമനടികള്‍ നിര്‍വഹിക്കും. മൂന്നുമുതല്‍ 11 വരെ വിപുലമായ ഉത്സവ പരിപാടികളും നടക്കുമെന്ന്‌ ക്ഷേത്ര യോഗം പ്രസിഡന്റ്‌ കെ.എന്‍. പ്രേമാനന്ദന്‍, വൈസ്‌ പ്രസിഡന്റ്‌ വി.രഞ്‌ജിഷ്‌കുമാര്‍, സെക്രട്ടറി വി.കെ. സാനു, ജോ.സെക്രട്ടറി വി. രാജേന്ദ്രന്‍, ഖജാന്‍ജി എ. രാജു, ദേവസ്വം മാനേജര്‍ വി.സി. ഹരിലാല്‍, നിര്‍മ്മാണ കമ്മിറ്റി രക്ഷാധികാരി ഡി.ഗോപിദാസ്‌, വൈസ്‌ ചെയര്‍മാന്‍ പി.ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW