-->
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര നാളെയും മറ്റന്നാളും ജില്ലയില്‍ പര്യടനം നടത്തും. യാത്രയ്‌ക്ക് ഉജ്വല വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹനും കണ്‍വീനര്‍ ബി.രാജശേഖരനും പത്രമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകിട്ട് മൂന്നിന് ജില്ലാ അതിര്‍ത്തിയായ അരൂര്‍ തവണക്കടവില്‍ നിന്നു യു.ഡി.എഫ.് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് ആദ്യ സ്വീകരണം ഒറ്റപ്പുന്ന ജങ്‌ഷനില്‍ നടക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട് നാലിന് ചേര്‍ത്തല നിയോജക മണ്ഡലം തല സ്വീകരണം ചേര്‍ത്തല മുനിസിപ്പല്‍ മൈതാനത്ത് നടക്കും. കെ. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്യും. ആദ്യ ദിവസത്തെ സമാപന സമ്മേളനം ആലപ്പുഴ ശീമാട്ടി ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്‌ഘാടനം ചെയ്യും.
രണ്ടാം ദിവസത്തെ ആദ്യ സ്വീകരണം അമ്പലപ്പുഴ കച്ചേരിപ്പടിയില്‍ രാവിലെ 10ന് നടക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്‌ഘാടനം ചെയ്യും. 11.30ന് കുട്ടനാട് രാമങ്കരിയില്‍ സ്വീകരണ ഉദ്‌ഘാടനം യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. നിര്‍വഹിക്കും.
വൈകിട്ട് 3.30ന് ഹരിപ്പാട് മുനിസിപ്പാലിറ്റിയുടെ എതിര്‍വശമുള്ള മൈതാനത്ത് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. 4.30ന് കായംകുളം നിയോജക മണ്ഡലംതല സ്വീകരണം എല്‍മെക്‌സ് ഗ്രൗണ്ടില്‍ നടക്കും. എം.എം. ഹസന്‍ ഉദ്‌ഘാടനം ചെയ്യും. 5.30ന് ചാരുംമൂട് ജങ്‌ഷന് സമീപം നടക്കുന്ന സമ്മേളനം ഷാഫി പറമ്പില്‍ എം.പി. ഉദ്‌ഘാടനം ചെയ്യും.
6.30ന് ചെങ്ങന്നൂരില്‍ പര്യടനം സമാപിക്കും. വണ്ടിമല ക്ഷേത്രത്തിന് സമീപം സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. 26ന് രാവിലെ എട്ടു മുതല്‍ 10വരെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി പ്രതിപക്ഷ നേതാവ് ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ സംവദിക്കും.
കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചും ജില്ലയുടെ മുന്നേറ്റത്തെക്കുറിച്ചുമുള്ള സംവാദം നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.