Wednesday, March 11, 2026 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

'പല്ലന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്വേഷണം വേണം'

ആലപ്പുഴ: മഹാകവി കുമാരനാശാന്‍ സ്‌മാരകസംഘത്തിന്റെയും പല്ലന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ഭരണം രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ കൂട്ടുകെട്ടിലൂടെ വ്യാജരേഖ ചമച്ച്‌ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന്‌ ആശാന്‍ സ്‌മാരകസംഘം ഭാരവാഹികള്‍.
രജിസ്‌ട്രേഷന്‍ വകുപ്പിനെയും വിദ്യാഭ്യാസവകുപ്പിനെയും തെറ്റിദ്ധരിപ്പിച്ച്‌ സ്‌കൂള്‍ മാനേജര്‍ സ്‌ഥാനം തട്ടിയെടുത്തത്‌ നിയമവിരുദ്ധമാണ്‌. 2025 ഏപ്രില്‍ 30ന്‌ സംഘടനയുടെ ഭരണഘടനയനുസരിച്ച്‌ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി ഇ.കെ. രവിയെയും സെക്രട്ടറിയായി ഡി. വേണുവിനെയും തെരഞ്ഞെടുത്തു.
തുടര്‍ന്ന്‌ മെയ്‌ അഞ്ചിന്‌ മാനേജരുടെ കാലാവധി പുതുക്കി നല്‍കണമെന്ന്‌ ഡി.ഇ.ഒക്ക്‌ അപേക്ഷ നല്‍കി. ഇത്‌ പരിഗണനയിലിരിക്കെ സ്‌മാരകസംഘത്തിന്റെ പൊതുയോഗം മെയ്‌ പത്തിന്‌ ചേര്‍ന്നുവെന്ന്‌ കാണിച്ച്‌ അപേക്ഷ നല്‍കിയവര്‍ക്ക്‌ മാനേജര്‍ പദവി നല്‍കി. വരുന്ന അധ്യയനവര്‍ഷം സ്‌കൂളിലെ നിയമനങ്ങളില്‍ പണം പിഴിയാനുളള നീക്കമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ഭാരവാഹികള്‍ ആരോപിച്ചു. ഇതിനെതിരെ ഡി.പി.ഐക്ക്‌ അപ്പീല്‍നല്‍കി. ഹൈക്കോടതിയെ സമീപിച്ചതോടെ ഹിയറിങ്‌ നടത്തി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച്‌ തൃക്കുന്നപ്പുഴ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ ടി.കെ. രവി, സെക്രട്ടറി ഡി.വേണു, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ കെ.രാമകൃഷ്‌ണന്‍, എം.എച്ച്‌.വിജയന്‍, അഡ്വ. സജി മട്ടത്ത്‌, സുരേഷ്‌ തോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW