Wednesday, March 11, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.43 AM

ചീഫ്‌ മിനിസേ്‌റ്റഴ്‌സ് മെഗാ ക്വിസ്‌ സംസ്‌ഥാനതല മത്സരത്തില്‍ പെരിക്കല്ലൂര്‍ സ്‌കൂളിന്‌ മൂന്നാം സ്‌ഥാനം

uploads/news/2026/02/826943/4.jpg

പുല്‍പ്പള്ളി: കേരളത്തിലെ സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസവകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പും സംയുക്‌തമായി സംഘടിപ്പിച്ച ചീഫ്‌ മിനിസ്‌സേ്‌റ്റഴ്‌സ് മെഗാ ക്വിസ്സിന്റെ സംസ്‌ഥാന തല മത്സരത്തില്‍ പെരിക്കല്ലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ മൂന്നാം സ്‌ഥാനം ലഭിച്ചു. മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത പെരിക്കല്ലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്‍സഫ്‌ അമാന്‍. എ.എസ്‌, ആസിം ഇഷാന്‍. എ.എസ്‌ എന്നീ വിദ്യാര്‍ത്ഥികളാണ്‌ മിന്നും വിജയം നേടിയത്‌. തിരുവനന്തപുരത്ത്‌ വെച്ച്‌ നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മൂന്നാം സമ്മാനമായ രണ്ട്‌ ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റേയും വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. വിജയികളെ പി.ടി.എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ. വിനുരാജന്‍, ഹെഡ്‌മിസ്‌ട്രസ്‌ കൊച്ചുത്രേസ്യ. എം.പി, പി.ടി.എ പ്രസിഡണ്ട്‌ കെ.എ. രാജേന്ദ്രന്‍, പി.ടി.എ വൈസ്‌ പ്രസിഡണ്ട്‌ ഗിരീഷ്‌ കുമാര്‍. ജി.ജി, എസ്‌.എം.സി ചെയര്‍മാന്‍ ഷിജു കൊച്ചുപുരയില്‍, എം.പി.ടി.എ പ്രസിഡണ്ട്‌ രാജി അനീഷ്‌ ആശംസകള്‍ അര്‍പ്പിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW