-->
വെണ്ണിയോട്: നാടിന്റെ സമഗ്ര വികസനത്തിന് ജനകീയ പദ്ധതികള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണന്‍ പറഞ്ഞു. വര്‍ക്കിങ് ഗ്രൂപ്പുകളിലും വികസന സെമിനാറിലുമുള്ള വന്‍ ജനപങ്കാളിത്തം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുമെന്ന് കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് അവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രജിത. സി.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരട് പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിര്‍വഹിച്ചു. സംസ്‌ഥാനതലത്തില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ സെമിനാറില്‍ ആദരിച്ചു. വികസന സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ആര്‍. പുഷ്‌പ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് അജീഷ്. ഇ.സി, ക്ഷേമകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനിമോള്‍. എം.ജി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മിനി. കെ.എ, ജനപ്രതിനിധികളായ ബിന്ദു, ജോണ്‍സി സജി, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്‌റ്റിന്‍ സിറിയക്, വി.ആര്‍. ബാലന്‍, പി.കെ. ജോണ്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് ബാബു വാളല്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്‌പ സുന്ദരന്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ സി.സി. ദേവസ്യ, പി.സി. അബ്‌ദുള്ള, സതീഷ്. എം.എസ് പ്രസംഗിച്ചു.