Thursday, March 12, 2026 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.42 AM

ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട്‌ ഇന്ന്‌

uploads/news/2026/02/826939/4.jpg

താനൂര്‍: ചിറക്കല്‍ ശ്രീ ഭഗവതിക്ഷേത്രത്തില്‍ നാല്‌ ദിവസങ്ങളിലായി നടന്നു വരുന്ന ഉത്സവം അഞ്ചാം ദിനമായ ഇന്ന്‌ ഭഗവതിയാട്ടോടെ സമാപിക്കും. ഇതോടനുബന്ധിച്ച്‌ ക്ഷേത്രം തന്ത്രി ആട്ടീരിമന വാസുദേവന്‍ നമ്പൂരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തി. ചടങ്ങില്‍ ക്ഷേത്ര ഊരാളന്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങള്‍, മാതൃ സമിതി അംഗങ്ങള്‍, നിരവധി ഭക്‌തജനങ്ങളും പങ്കാളികളായി.
ഇന്ന്‌ രാവിലെ 5.30ന്‌ ഗണപതിഹോമം, 6.30 മുതല്‍ ഉദയാസ്‌തമന പൂജ, എട്ടിന്‌ ലളിത സഹസ്രനാമജപം, 10.30ന്‌ നവകം പഞ്ചഗവ്യം അഭിഷേകം, 11.15ന്‌ ആട്ട്‌ അറിയിക്കല്‍, 11.30ന്‌ പ്രസാദ ഊട്ട്‌, നാലിന്‌ പഞ്ചവാദ്യം, 6.30ന്‌ ദീപാരാധന, സമൂഹാരാധന, 6.45ന്‌ ഒട്ടും പുറത്ത്‌ നിന്നും ക്ഷേത്രത്തിലേക്കുള്ള വരവ്‌, രാത്രി ഏഴിന്‌ തായമ്പക, 8.30 മുതല്‍ ഭഗവതിയാട്ടം, 10.30ന്‌ അത്താഴപൂജ, നാളെ പുലര്‍ച്ചെ 3.30ന്‌ പഞ്ചവാദ്യങ്ങളോടുകൂടിയ താലപ്പൊലി, 5.30ന്‌ മുടിയാട്ടം, ആറിന്‌ ഗുരുതി തര്‍പ്പണം, 6.30ന്‌ കൂറവലിക്കല്‍, ഏഴിന്‌ വടക്കിനി ഭാഗത്ത്‌ ഗുരുതി എന്നിവ നടക്കും.

Ads by Google
Advertisement
Tuesday 24 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW