-->
മലപ്പുറം: ജില്ലാ ഹോക്കി അസോസിയേഷന്‍ നടത്തിയ ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ഈ മാസം 26ന് കണ്ണൂരും തിരുവനന്തപുരത്തും നടക്കുന്ന സബ് ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ് ടീം അംഗങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ഹോക്കി സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജി.എച്ച്.എസ്.എസ്. പാങ്ങ് ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ്. ചെമ്മങ്കടവ് ജേതാക്കളായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഐ.യു.എച്ച്.എസ്.എസ്. പറപ്പൂര്‍ ചാമ്പ്യന്മാരായി.
വിജയികള്‍ക്ക് കേരള മാസ്‌റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ പാലോളി അബ്‌ദുറഹിമാനും മലപ്പുറം നഗരസഭ വിദ്യാഭ്യാസ കായിക സ്‌ഥിരം സമിതി അധ്യക്ഷ ആബിദ എട്ടുവീട്ടിലും ട്രോഫികള്‍ വിതരണം ചെയ്‌തു. സബ് ജൂനിയര്‍ വിഭാഗത്തിലെ ആണ്‍, പെണ്‍ മലപ്പുറം ജില്ലാ ടീമിനെ എം.എസ്.പി. അസി. കമാണ്ടന്റ് പി. ബാബു, ജൂനിയര്‍ വിഭാഗത്തിലെ ആണ്‍, പെണ്‍ മലപ്പുറം ജില്ലാ ടീമിനെ ഒളിമ്പിക്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി സി. സുരേഷും പ്രഖ്യാപിച്ചു. ജില്ലാ ഹോക്കി സെക്രട്ടറി ഡോ. എം.എസ്. റിസ്വി, സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, ട്രഷറര്‍ റാഷിദ് വില്ലന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം, ഉബൈദ്, അസ്‌കര്‍, വഹാബ്, സിനാന്‍ നേതൃത്വം നല്‍കി.