-->
പയ്ായവൂര്‍: കെ.സി.വൈ.എം, എസ്.എം.വൈ.എം തലശേരി അതിരൂപത സമിതിയുടെ മുപ്പത്തിനാലാമത് അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം വായാട്ടുപറമ്പ് ഫൊറോനയുടെ ആതിഥേയത്വത്തില്‍ കരുണാപുരത്ത് നടന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളില്‍ ഉദ്‌ഘാടനം ചെയ്‌തു. കെസിവൈഎം, എസ്‌എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടുവില്‍ ഡിവിഷന്‍ മെംബറും കെസിവൈഎം അതിരൂപത മുന്‍ പ്രസിഡന്റുമായ ജോജി വര്‍ഗീസ് മുഖ്യാതിഥിയായിരന്നു. അതിരൂപത ഡയറക്‌ടര്‍ ഫാ. അഖില്‍ മുക്കുഴി ആമുഖപ്രഭാഷണവും കരുണാപുരം ഇടവക വികാരി ഫാ. സെബാസ്‌റ്റ്യന്‍ പുതുപ്പള്ളില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. വായാട്ടുപറമ്പ് ഫൊറോന ഡയറക്‌ടര്‍ ഫാ. വര്‍ഗീസ് വെട്ടിയാനി, അതിരൂപത വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം, വായാട്ടുപറമ്പ് ഫൊറോന പ്രസിഡന്റ് ബ്ലസന്‍ പുല്ലുവേലില്‍, ആനിമേറ്റര്‍ സിസ്‌റ്റര്‍ ജാ്യേതിസ് എസ്‌എച്ച്, അതിരൂപത ഭാരവാഹികളായ അഖില്‍ നെല്ലിയ്‌ക്കല്‍, ബിബിന്‍ പീടിയേക്കല്‍, സാന്‍ജോസ് കളരിമുറിയില്‍, സോന ചവണിയാങ്കല്‍, എഡ്വിന്‍ തെക്കേമുറിയില്‍, അഞ്‌ജു വരിക്കാനിക്കല്‍, .അപര്‍ണ സോണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അതിരൂപത പ്രവര്‍ത്തനങ്ങളില്‍ ആതിഥേയത്വം വഹിച്ച ഫൊറോനകള്‍ക്ക് ആദരവും കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വായാട്ടുപറമ്പ്, മണിക്കടവ്, നെല്ലിക്കാംപൊയില്‍, കാസര്‍ഗോഡ് ഫൊറോനകള്‍ക്ക് മികച്ച ഫൊറോനകള്‍ക്കുള്ള അവാര്‍ഡുകളും നല്‍കി. ഫൊറോന റിപ്പോര്‍ട്ടുകളും അതിരൂപത റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. കെസിവൈഎം തലശേരി അതിരൂപത ജനറല്‍ സെക്രട്ടറിയായി മണിക്കടവ് ഫൊറോനയില്‍ നിന്നുള്ള ജിസ്‌മോന്‍ കുരീക്കാട്ടിലിനെ തെരഞ്ഞെടുത്തു.