-->
പയ്യാവൂര്‍: അമ്മമാര്‍ നാടിന്റെയും സമുദായത്തിന്റെയും നട്ടെല്ലാണെന്നും അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ?ോബല്‍ ഡയറക്‌ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍. ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്ന മാതൃവേദി ചെമ്പേരി മേഖലാ സംഗമം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
മേഖലാ ഡയറക്‌ടര്‍ ഫാ. മാത്യു ഓലിയ്‌ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഇടവകാ യൂണിറ്റുകളില്‍ നിന്നായി നൂറ്റമ്പതോളം അമ്മമാര്‍ സംഗമത്തില്‍ പങ്കെടുത്തു. കലാസാഹിത്യ മത്സരങ്ങളില്‍ വിജയികളായ മേഖലയിലെ പന്ത്രണ്ട് യൂണിറ്റുകളിലെ അമ്മമാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മേഖലയിലെ മികച്ച യൂണിറ്റുകളായി ചെമ്പേരി, കുടിയാന്‍മല, നെല്ലിക്കുറ്റി എന്നീ യൂണിറ്റുകളെ തെരഞ്ഞെടുക്കുകയും ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്‌തു.
മാതൃവേദി ചെമ്പേരി മേഖലാ ആനിമേറ്റര്‍ സിസ്‌റ്റര്‍ ദീപ്‌തി എംഎസ്‌എംഐ, ഷിജി മുട്ടുങ്കല്‍, വല്‍സമ്മ ചാമക്കാലായില്‍, സുജ കാക്കനാട്ട്, സെലിന്‍ പൊടിമറ്റം, സലോമി കണിയാരോലിക്കല്‍, സോജി മനോജ്, ജോമ പാളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.