Wednesday, March 11, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.41 AM

2.64 കോടിയുടെ പഴശി സ്‌മൃതിമന്ദിരം മാര്‍ച്ച്‌ രണ്ടിന്‌ നാടിന്‌ സമര്‍പ്പിക്കും

uploads/news/2026/02/826932/1.jpg

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനോട്‌ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വീര പഴശിയുടെ പേരില്‍ നവീകരിച്ച പഴശി സ്‌മൃതിമന്ദിരം മാര്‍ച്ച്‌ രണ്ടിന്‌ നാടിന്‌ സമര്‍പ്പിക്കും. വീര പഴച്ചൂടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ പഴശിയിലാണ്‌ സ്‌മൃതിമന്ദിരം ഒരുക്കിയത്‌. കിഫ്‌ബിയില്‍ നിന്ന്‌ 2.64 കോടി രൂപ ചെലവിട്ടാണ്‌ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പഴശ്ശി സ്‌മൃതി മന്ദിരം നവീകരിക്കുന്നത്‌. തലശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ സ്‌മാരക കേന്ദ്രം ഒരുക്കുന്നത്‌. പഴശിരാജയുടെ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തെക്കുറിച്ച്‌ പുതിയ തലമുറയ്‌ക്ക് മനസിലാക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ മ്യൂസിയം ഉള്‍പ്പടെ ഒരുക്കുന്നത്‌. ചരിത്ര മ്യൂസിയം, ആംഫിതിയേറ്റര്‍, വിശ്രമകേന്ദ്രം, കുട്ടികള്‍ക്ക്‌ കളിസ്‌ഥലം, ഭക്ഷണശാല എന്നിവ നിര്‍മിക്കുന്നത്‌. പഴശ്ശി സ്‌മൃതി മന്ദിരത്തിന്റെ പിന്‍വശത്തായാണ്‌ സ്‌റ്റേജും പാര്‍ക്ക്‌ ഉള്‍പ്പടെയുള്ളവയും നിര്‍മിക്കുന്നത്‌.
രണ്ടു വര്‍ഷം മുമ്പാണ്‌ പഴശ്ശി സ്‌മൃതിമന്ദിരം നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പഴശിയില്‍ 2014 ലാണ്‌ പഴശിരാജയുടെ കോവിലകം സ്‌ഥിതി ചെയ്‌തിരുന്ന സ്‌ഥലത്ത്‌ കൂത്തമ്പലത്തിന്റെ മാതൃകയില്‍ സ്‌മൃതിമന്ദിരം പണിതത്‌. പിന്നീട്‌ 2016ല്‍ സ്‌മൃതിമന്ദിരത്തില്‍ പഴശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്‌ഥാപിച്ചു. പഴശിരാജയുടെ ബ്രീട്ടീഷ്‌ വിരുദ്ധ പോരാട്ടം ഉള്‍പ്പടെയുള്ള ഇവിടെ ചുമര്‍ചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്‌.തലശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സര്‍ക്യൂട്ട്‌ സ്‌ഥാപിക്കാനും മുമ്പ്‌ പദ്ധതി തയ്ാറയാക്കിയിരുന്നു. ഉരുവച്ചാലില്‍ നിര്‍മിക്കുന്ന കലാസാംസ്‌ക്കാരിക കേന്ദ്രത്തിലും പഴശ്ശി മൗണ്ടെയ്‌ന്‍ എന്ന പേരില്‍ അഡ്വഞ്ചര്‍ പാര്‍ക്കും മറ്റു സംവിധാനങ്ങളും ഒരുക്കുന്നുണ്ട്‌.

കെ.പി അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Tuesday 24 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW