-->
ബാലുശേരി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ ബാലുശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. തലയാട് പടിക്കല്‍ വയല്‍ സ്വദേശി ഒരുമക്കുന്നുമ്മല്‍ അഭിനവ് (22) ആണ് പോലീസിന്റെ പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പെറ്റിനോട് ചേര്‍ന്ന് കവറുകളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്. ചെടികള്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ ജിതേഷിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്‌ടര്‍ വിഷ്‌ണു എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.