Wednesday, March 11, 2026 Last Updated 29 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.41 AM

ലോകത്തിന്‌ മാതൃകയായ വികസന തുടര്‍ച്ചയ്‌ക്ക് ഇടതുപക്ഷ വിജയം അനിവാര്യം: ബിനോയ്‌ വിശ്വം

uploads/news/2026/02/826930/3.jpg

നാദാപുരം: ലോകത്തിന്‌ മാതൃകയായ കേരളത്തിന്റെ വികസന തുടര്‍ച്ചയ്‌ക്ക് ദുരന്ത മുഖങ്ങളില്‍ പകച്ച്‌ പോയ ജനതയെ കരുതലോടെ ചേര്‍ത്ത്‌ നിര്‍ത്തിയ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തിനായി കേരളത്തിലെ ജനത ഒന്നാകെ സജ്‌ജമാവുകയാണെന്ന്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനവും ക്ഷേമവും എത്തിക്കാന്‍ ഇടതുപക്ഷ ഭരണത്തിന്‌ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ നാദാപുരം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നാദാപുരത്ത്‌ ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം.
സി.പി.ഐ സംസ്‌ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്‌, സംസ്‌ഥാന എക്‌സി. അംഗം അഡ്വ. പി. വസന്തം, സംസ്‌ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എം.എല്‍.എ, പി. സുരേഷ്‌ ബാബു, രജീന്ദ്രന്‍ കപ്പള്ളി, ശ്രീജിത്ത്‌ മുടപ്പിലായി, കെ.കെ മോഹന്‍ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 24 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW