Wednesday, March 11, 2026 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.41 AM

ക്വാറി പ്രവര്‍ത്തനത്തിനിടയില്‍ കല്ല്‌ തെറിച്ചു രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു

uploads/news/2026/02/826929/2.jpg

മുക്കം: ക്വാറി പ്രവര്‍ത്തനത്തിനിടയില്‍ കല്ല്‌ തെറിച്ച്‌ വീണ്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതേ തുടര്‍ന്ന്‌ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ ഇടപ്പെട്ട്‌ തല്‍ക്കാലത്തേക്ക്‌ ക്വാറി അടച്ചിട്ടു. തെക്കനാട്ട്‌ ഷോജി തോമസ്‌, ചക്കാലക്കല്‍ ജലീല്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഷോജിക്ക്‌ തലക്കും ജലീലിന്‌ കൈക്കുമാണ്‌ പരിക്ക്‌ സംഭവിച്ചത്‌. രണ്ട്‌ പേരെയും മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ എം.ആര്‍.ഐ സക്കാനിംങ്ങടക്കമുള്ള വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കൊടിയത്തൂര്‍ തോട്ട്‌ മുക്കം ദേവസ്വം കാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ്‌ കല്ല്‌ തെറിച്ച്‌ വീണത്‌. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത, വൈസ്‌ പ്രസിഡന്റ്‌ സുജ ടോം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സംഭവംസ്‌ഥലം സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തി.
തത്‌കാലത്തേക്ക്‌ ക്വാറി അടക്കാന്‍ തീരുമാനമെടുത്തു. ഇതിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകരും പഞ്ചായത്ത്‌ അധികൃതരും തമ്മില്‍ അല്‍പ്പനേരം വാക്കേറ്റം നടന്നു. പഞ്ചായത്ത്‌ അധികൃതര്‍ സംഭവം പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തല്‍ക്കാലം ക്വാറി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്‌. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അഖില്‍ പി. എസ്‌, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. പ്രമോദ്‌ കുമാര്‍, കെ.എസ്‌ ജിതേഷ്‌, ജില്ലാ കമ്മിറ്റി അംഗം സുന്ദരന്‍ സി, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ വി.കെ അനീഷ്‌, സി.പി സത്യന്‍ തുടങ്ങിയവര്‍ സംഭവ സ്‌ഥലത്ത്‌ എത്തിയത്‌.

Ads by Google
Advertisement
Tuesday 24 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW