-->
കോഴിക്കോട് നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങള്‍ തുടര്‍ച്ചയായി ദുരന്തങ്ങള്‍ ഉണ്ടാകുന്നതില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ദുഃഖവും പ്രതിഷേധവും. കല്ലായി റോഡിലെ ജയലക്ഷ്‌മി സില്‍ക്‌സ് അഗ്നിക്ക് ഇരിയായത് കഴിഞ്ഞ ബുധനാഴ്‌ചയാണ്. അഞ്ചാം ദിനം മറ്റൊരു വലിയ ദുരന്തത്തിനാണ് വലിയങ്ങാടിയില്‍ നേരിടേണ്ടി വന്നത്. ജലലക്ഷ്‌മി തീപിടിച്ച് കോടികളുടെ നഷ്‌ടമുണ്ടായെങ്കിലും ആളാപായം ഇല്ലാതിരുന്നത് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ വലിയങ്ങാടിയില്‍ നഗരസഭ കെട്ടിടത്തിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്ന് വീണ് താഴെ വിശ്രമിക്കുകയായിരുന്ന നാല് തൊഴിലാളികളുടെ ജീവനാണ് നഷ്‌ടമായത്. ഏഴ് പേരായിരുന്ന സംഭവ സമയം സ്‌ഥലത്തുണ്ടായിരുന്നത്. മറ്റുള്ളവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സാധാരണ മുപ്പതോളം പേര്‍ വിശ്രമിക്കുന്ന സ്‌ഥലത്താണ് കോണ്‍ക്രീറ്റ് തകര്‍ന്ന് വീണത്. നോമ്പ് കാലവും ഉച്ച സമയവും ആയതിനാലാണ് ഇന്നലെ ആളുകള്‍ കൂടുതലായി ഇവിടെ അപകടസമയത്ത് ഇല്ലാതിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ ദുരന്തത്തില്‍ നിന്നും ഇന്നലെ രക്ഷിച്ചത്.
കെട്ടിടം പഴക്കത്തെ തുടര്‍ന്നാണ് സണ്‍ഷേഡ് ഊര്‍ന്ന് വീണതെന്നാണ് പരാതി ഉയരുന്നത്. എന്നാല്‍ ബീച്ചിനടുത്തായതായതിലുള്ള ഉപ്പുകാറ്റേറ്റ് കോണ്‍ക്രീറ്റിന്റെ തകര്‍ച്ച നേരിട്ടതാണ് കാരണമെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ വെള്ളം കെട്ടിനിന്ന് കുതിര്‍ന്നതാകും ചൂടുകാലത്തും അപകടം സംഭവിക്കാനിടയായതെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്. 2024ല്‍ അണ്‍ഫിറ്റാണെന്ന് നഗരസഭ സാങ്കേതിക വിഭാഗം കണ്ടെത്തിയ കെട്ടിടമാണെങ്കിലും ഇതില്‍ ഗോഡൗണുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. ലേലത്തില്‍ നിന്നും കെട്ടിടത്തെ ഒഴിവാക്കിയെങ്കിലും നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കിയ വ്യാപാരികളുടെ കാലവധി കഴിഞ്ഞെല്ലെന്നും പുതിയ കെട്ടിടത്തിനായി ഡി.പി.ആര്‍.തയ്ായറാക്കി തുടര്‍ നടപടിയിലേക്ക് നീങ്ങുകയായിരുന്നെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു അപകടം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കെട്ടിടത്തില്‍ ഗോഡൗണ്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ദുരന്തത്തിന് കാരണ നഗരസഭയുടെ അനാസ്‌ഥയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. എന്നാല്‍ ഇത് അപകടമാണെന്നും ഇതിനെ രാഷ്ര്‌ടീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ് വി.വസീഫ് മാധ്യമങ്ങളോട് പറഞ്ഞു.
മേയര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം: എം.ഡി.സി.
യഥാസമയമുള്ള പരിപാലനത്തിന്റെ അഭാവം കാരണം ഉണ്ടായ കെട്ടിടത്തിന്റെ തകര്‍ച്ച തൊഴിലാളികളുടെ ദാരുണ അന്ത്യത്തിനും, മറ്റുള്ളവര്‍ക്ക് പരിക്കിനും ഇടവരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നിരീക്ഷിക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, നഗരസഭ മേയര്‍, ജില്ലാ കലക്‌ടര്‍, ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ഡെപ്യൂട്ടി കലക്‌ടര്‍, കേരള സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് എം.ഡി.സി ചെയര്‍മാന്‍ ഷെവലിയാര്‍. സി. ഇ.ചാക്കുണ്ണി നിവേദനം നല്‍കി. ഇതിന്റെ മുന്നോടിയായി
ബീച്ച് ഫയര്‍ സേ്‌റ്റഷന്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയും ഫണ്ടും അനുവദിയ്‌ക്കണമെന്നും, നഗരത്തില്‍ അടിക്കടി ഉണ്ടാവുന്ന തീപ്പിടിത്തവും, ദുരന്തങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ബീച്ച് ഫയര്‍ സേ്‌റ്റഷന്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനാല്‍ ഈ ആവശ്യത്തിനായി എം.ഡി.സി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. നഗരം ഇന്ന് അഭിമുകികരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കുന്നതിന്ന് ജില്ലാ ഭരണകൂടം, പോലീസ്, അഗ്നിശമനസേന, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, വ്യാപാരി, വ്യവസായി,കെട്ടിട ഉടമ, ഹോട്ടല്‍ ഉടമ ഉള്‍പ്പടെ വിവിധ സന്നദ്ധ സേവന, ട്രേഡ് യൂണിയന്‍ സംഘടനകള്‍, എന്നിവരുടെ സംയുക്‌ത യോഗം വിളിക്കണം എന്നും എം.ഡി.സി. ആവശ്യപ്പെട്ടു.
കോര്‍പറേഷന്റെ ഭാഗത്ത് ഉണ്ടായത് കുറ്റകരമായ അനാസ്‌ഥ
വലിയങ്ങാടിയിലെ കോര്‍പറേഷന്‍ ഉടമസ്‌ഥതയിലുള്ള തകര്‍ന്ന കെട്ടിടം സന്ദര്‍ശിച്ചു.ഒന്നരവര്‍ഷം മുന്‍പ് കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടമാണ് ഇപ്പോള്‍ തകര്‍ന്ന് വീണതും നാല് വിലപ്പെട്ട ജീവന്‍ നഷ്‌ടമായതുമെന്ന് മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ആര്‍.ജെ.ഡി. സംസ്‌ഥാന ട്രഷററുമായ എന്‍.സി. മോയിന്‍ കുട്ടി.. ഇത്രയും കാലം ഈ കെട്ടിടം പൊളിക്കാതെ നിര്‍ത്തിയത് കോര്‍പറേഷന്റെ ഭാഗത്ത് ഉണ്ടായ കുറ്റകരമായ അനാസ്‌ഥയാണ്. ഇതിന് കാരണക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കേണ്ടതാണ്.അതോടൊപ്പം മരണപ്പെട്ട നാല് തൊഴിലാളികളും കുടുംബനാഥന്‍മാരാണ് .നിരാലംബരായ ആ കുടുംബങ്ങളെ കോര്‍പറേഷനും സര്‍ക്കാരും അര്‍ഹിക്കുന്ന രീതിയില്‍ ഉള്ള സാമ്പത്തിക സഹായം നല്‍കുകയും കുടുംബത്തിലെ ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കി സഹായിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം
വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സണ്‍ഷെയ്‌ഡ് സ്ലാബ് തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തിന് കാരണം ന്യായീകരിക്കാനാവാത്ത ഗുരുതരമായ അനാസ്‌ഥയാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മുസ്‌്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്. അറുപതോളം വര്‍ഷം പഴക്കമുള്ള കോര്‍പ്പറേഷന്റെ സ്വന്തം കെട്ടിട ഭാഗമാണ് ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണത്. കാലപ്പഴക്കം വന്ന കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്തി സുരക്ഷിതമാക്കാനോ പൊളിച്ചു നീക്കാനോ കോര്‍പ്പറേഷന്‍ ശ്രമിച്ചില്ല.
സമാനമായി ഒട്ടേറെ കെട്ടിടങ്ങളാണ് നഗരത്തില്‍ ദുരന്തമുഖത്തുളളത്. കോര്‍പ്പറേഷന്‍ മൊഫ്യൂസ്യല്‍ ബസ്‌്്്‌സ്റ്റാന്റില്‍ തീപിടുത്തമുണ്ടായ സമയത്ത് ആ ഭാഗത്തെ കെട്ടിടങ്ങളുടെ സുരക്ഷ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ അനധികൃത നിര്‍മ്മാണം തയാനോ ശ്രമിക്കാതെ എല്ലാം അഴിമതിക്കുളള പഴുതാക്കുകയാണ് കോര്‍പ്പറേഷനും സി.പി.എമ്മും. കോടികളുടെ അഴിമതി നടന്ന അനധികൃത കെട്ടിട നമ്പര്‍ കേസ്സില്‍ പോലും മെല്ലെപ്പോക്കുണ്ടാകുന്നതും കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതും കോര്‍പ്പറേഷന്റെ ഇക്കാര്യത്തിലെല്ലാമുള്ള പങ്ക് വ്യക്‌തമാക്കുന്നതാണെന്നും എം.എ.റസാഖ് പറഞ്ഞു.
സ്വന്തം ലേഖകന്‍
കോഴിക്കോട്