Wednesday, March 11, 2026 Last Updated 24 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.59 AM

തീ പടര്‍ന്ന്‌ ട്രാന്‍സ്‌ഫോര്‍മറിന്‌ സമീപം; പരിഭ്രാന്തി

uploads/news/2026/02/826850/3.jpg

കുമ്പനാട്‌: വേനല്‍ കടുത്തതോടെ കാട്ടുതീയും മറ്റു തീപിടിത്തങ്ങളും കൂടുകയാണ്‌. കഴിഞ്ഞ ദിവസം കുമ്പനാടിനു സമീപം തരിശു പുരയിടത്തിലെ കാടിനു തീപിടിച്ച്‌ സമീപത്തുള്ള ട്രാന്‍സ്‌ഫോമറിന്‌ സമീപം വരെ എത്തിയത്‌ ആളുകളില്‍ പരിഭ്രാന്തി പരത്തി.
കുമ്പനാട്‌ ഓതറ റോഡില്‍ കൊച്ചാലുമൂടിന്‌ സമീപം പുത്തന്‍പീടിക ഭാഗത്ത്‌ കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ്‌ വീടോ ആള്‍ത്താമസമോ ഇല്ലാത്ത പുരയിടത്തില്‍ നിന്നും തീ പടര്‍ന്നത്‌. ഇതുവഴി വന്ന വഴി യാത്രക്കാരാണ്‌ ആദ്യം തീപടിച്ചത്‌ കണ്ടത്‌. ഇവര്‍ പൊതുപ്രവര്‍ത്തകനായ സുബിന്‍ നീറുംപ്ലാക്കലിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെയും കുമ്പനാട്‌ കെ.എസ്‌.ഇ.ബി ഓഫീസിലും നെല്ലിമല പൗരസമിതി പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍ വി. വി വിനീത്‌, സബ്‌ എഞ്ചിനിയര്‍മാരായ സന്തോഷ്‌ കുമാര്‍, പ്രതീപ്‌ കുമാര്‍, എസ്‌ നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി പുത്തന്‍പീടിക ഭാഗത്തു കൂടി കടന്നു പോകുന്ന 11കെവി ലൈനിലെയും ട്രാന്‍സ്‌ഫോമറിലേക്കുള്ള വൈദ്യൂതി ബന്ധം വിചേ്‌ഛദിച്ചു. ഇതുമൂലം വലിയ ദുരന്തം ഒഴിവായി. സമീപവാസിയായ റോയിയും ഇവിടെ തന്നെ കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന അന്യസംസ്‌ഥാന തൊഴിലാളികളും സഹായത്തിനെത്തി.
തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ ഒരുമണിക്കൂര്‍ എടുത്താണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. അസിസ്‌റ്റന്റ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ ശ്രീനിവാസ്‌, സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ അനില്‍കുമാര്‍, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ വിനോദ്‌ ടൈറ്റസ്‌,ഷിബിന്‍ രാജ്‌, ആകാശ്‌ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 23 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW