Wednesday, March 11, 2026 Last Updated 49 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.59 AM

നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിനിമയും കലയും ദുരുപയോഗം ചെയ്യുന്നു: മന്ത്രി സജി ചെറിയാന്‍

uploads/news/2026/02/826849/2.jpg

കോന്നി: മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിനിമയും കലയും ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിതെന്നും കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാര്‍ദ്ദത്തെയും സാഹോദര്യത്തെയും തകര്‍ക്കാനും ലോകത്തിന്‌ മുന്നില്‍ നാടിനെ അപമാനിക്കാനുമാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്നും സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍.
വര്‍ഗീയ അജണ്ടകളെയും വ്യാജപ്രചരണങ്ങളെയും ചെറുത്തുതോല്‍പ്പിക്കുന്നതിന്‌ നിത്യചൈതന്യയതിയെപ്പോലെയുള്ള ഗുരു മഹാന്മാരുടെ ചിന്തകള്‍ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ഗുരു നിത്യചൈതന്യ യതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്‌ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്‌ഘാടനം കോന്നി മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അപരനെ തന്നിലൊരാളായി കാണാന്‍ പഠിപ്പിച്ച സ്‌നേഹദര്‍ശനമാണ്‌ ഗുരു നിത്യചൈതന്യയതി. ലോകമെമ്പാടും ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ഗുരു നിത്യ ചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തെക്കുറിച്ചാണ്‌ സംസാരിച്ചത്‌.
സംസ്‌ഥാന സര്‍ക്കാര്‍ ഏഴുകോടി രൂപ ചെലവഴിച്ചാണ്‌ ബൃഹത്തായ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ക്ക്‌ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനും പങ്കുവയ്‌ക്കാനുമുള്ള ഒരു വിജ്‌ഞാനകേന്ദ്രമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. കെ.യു ജനിഷ്‌ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി അരുവാപ്പുലം ഗ്രാമപഞ്ചായത്താണ്‌ ഒരു ഏക്കര്‍ ഭൂമി മ്ലാന്തടം മുറ്റാക്കുഴി വായനശാല ജംഗ്‌ഷനില്‍ വാങ്ങി നല്‍കിയത്‌.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയി, കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബിന്‍ പീറ്റര്‍, വൈസ്‌ പ്രസിഡന്റ്‌ ക്ഷേമ ശേഖര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം എസ്‌. സന്തോഷ്‌ കുമാര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. രേഷ്‌മ, അംഗങ്ങളായ എന്‍. ബിമല്‍ കുമാര്‍, ശ്രീലത, സെക്രട്ടറി വി.എന്‍. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 23 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW