Wednesday, March 11, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.59 AM

വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം അനിവാര്യം: ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.

uploads/news/2026/02/826846/3.jpg

കോട്ടയം: തൊഴില്‍ മേഖലയ്‌ക്ക് അനുയോജ്യമല്ലാത്ത പഠനരീതികള്‍ കാരണം ഉയര്‍ന്ന വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുടെ എണ്ണം കൂടിവരുന്നതും വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കൂട്ടപ്പലായനവും കണക്കിലെടുത്ത്‌ വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നു കേരളാ കോണ്‍ഗ്രസ്‌ ഡപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. പറഞ്ഞു. കെ.എസ്‌.സി സംസ്‌ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ഈ വെല്ലുവിളി മറികടക്കണമെങ്കില്‍ പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കുകയും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍ എന്നിവ നടപ്പിലാക്കുകയും വേണമെന്ന്‌ അദ്ദേഹം പറഞ്ഞു.കെ.എസ്‌.സി സംസ്‌ഥാന പ്രസിഡന്റ്‌ ജോണ്‍സ്‌ ജോര്‍ജ്‌ കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.കെ ജോസഫ്‌, മൈക്കിള്‍ ജയിംസ്‌,വിനു ജോബ്‌, ആല്‍ബിന്‍ ആന്‍ഡ്രൂസ്‌, അഭിഷേക്‌ ബിജു, ജോര്‍ജ്‌ മാത്യു, ജോര്‍ജ്‌ ജോസഫ്‌, നോയല്‍ ലൂക്ക്‌, അശ്വിന്‍ പടിഞ്ഞാറേക്കര,ജിന്‍സ്‌ നിരപ്പേല്‍, തേജസ്‌ ബി, തോമസ്‌ അലക്‌സ്, സച്ചിന്‍ സുനില്‍, ഡെല്‍വിന്‍ ജോസ്‌, ആല്‍ബിന്‍ ഇട്ടിച്ചെറിയ, അല്‍ത്താഫ്‌ നൗഷാദ്‌, ടോജിന്‍ ടെന്നിസണ്‍, അദൈ്വദ്‌ ജൈയ്‌മോന്‍, അനന്തു സി അനില്‍, ഫെബിന്‍ ബെന്നി, അനന്തു സന്തോഷ്‌, അരവിന്ദ്‌ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രൂപരേഖ പ്രതിപക്ഷ നേതാവിനു സമര്‍പ്പിക്കാനും ക്യാമ്പ്‌ തീരുമാനിച്ചു.

Ads by Google
Advertisement
Monday 23 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW