-->
അടിമാലി: കാസര്‍കോട് നിന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതുയുഗ യാത്രയ്‌ക്ക് ഇന്ന് ഇടുക്കി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും എത്തിച്ചേരുന്നതിന്റെ ഭാഗമായി കെ.പി.സി.സി സംസ്‌കാരസാഹിതി നേതൃത്വം കൊടുത്ത കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. ജില്ലയിലെ അടിമാലിയിലും നെടുങ്കണ്ടത്തും കുമളിയിലും ചെറുതോണിയിലും ആണ് കലാജാഥയുടെ ഭാഗമായ നാടകം അവതരിപ്പിച്ചത്. സംസ്‌കാര സാഹിതിയുടെ ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ നേതൃത്വം കൊടുത്ത് വൈസ് ചെയര്‍മാന്‍ പ്രദീപ് പയ്യന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കള്ളനും കപ്പിത്താനും എന്ന സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള നാടകമാണ് അവതരിപ്പിക്കപ്പെട്ടത്.
അടിമാലിയില്‍ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ സംസ്‌കാരസാഹിതിയുടെ ഇടുക്കി ജില്ലാ ചെയര്‍മാന്‍ വിനു സ്‌കറിയ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌കറിയ, ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, പി.ആര്‍. സലിംകുമാര്‍, സിജോ പുല്ലന്‍, ഹാപ്പി കെ. വര്‍ഗീസ്, പി.എ സജി, ഷീല ഷാജി, ഷേര്‍ളി ജോസഫ്, പോള്‍ മാത്യു, കെ.പി അസീസ്, സി.എസ് നാസര്‍, ബേബി അഞ്ചേരി, കെ.പി ബേബി, എസ്.എ ഷജാര്‍. കെ.എസ് മൊയ്‌തു, മാക്‌സിന്‍ ആന്റണി, ബേബി മുണ്ടുപ്ലാക്കല്‍, മിനി ബിജു, അനൂപ് കോച്ചേരി, മിനിമോള്‍ പി.ടി, എന്‍.വി പൗലോസ്, ബേസില്‍ കാടായം, കെ കൃഷ്‌ണമൂര്‍ത്തി, റോയി സെബാസ്‌റ്റ്യന്‍, ഉഷ സദാനന്ദന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ പി.സി ബെന്നി എന്നിവര്‍ പങ്കെടുത്തു.
നെടുങ്കണ്ടത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ: സേനാപതി വേണു, എം.എന്‍ ഗോപി, സി.എസ്. യശോധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമളിയില്‍ നടന്ന പരിപാടി യില്‍ ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ: സിറിയക് തോമസ് ഉദ്‌ഘാടനം ചെയ്‌തു. റോബിന്‍ കാരക്കാട്, എം.എം വര്‍ഗീ സ്, കെ.എസ് മുഹമ്മദ് കുട്ടി എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ചെറുതോണിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സി.പി. സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എ.പി. ഉസ്‌മാന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ഡി അര്‍ജുനന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപറമ്പില്‍, അനില്‍ ആനക്കനാട്ട് എന്നിവര്‍ പങ്കെടുത്തു.