-->
ഹൈറേഞ്ചിനെ കുളിരണിയിക്കുന്ന മഞ്ഞിന്‍കണങ്ങള്‍ക്ക് സമാനമായി വെളുത്ത താടിയും മുടിയും ഒപ്പം കണ്ണിലൊതുക്കിയ കൂളിങ് ?ാസുമായി മിലിന്ദ് സോമന്‍.
കുട്ടിക്കാനം മരിയന്‍ കോളജില്‍ തടിച്ചൂകൂടിയ ആളുകളുടെ മധ്യത്തിലേക്ക് മിലിന്ദ് എത്തിയതോടെ ഹില്‍ ഹൈവേ റണ്‍ അതിന്റെ ആവേശത്തിലേക്ക് കടന്നു. രാവിലെ കുട്ടിക്കാനത്ത് സ്വതവേ ഉണ്ടാകുന്ന മഞ്ഞുവീഴ്‌ചയും തണുപ്പും ഉണ്ടായിരുന്നെങ്കിലും നഗ്നപാദനായിട്ടായിരുന്നു മിലിന്ദ് ഓട്ടത്തിനിറങ്ങിയത്. ഇതോടൊപ്പം ഓടാനെത്തിയവരും ആവേശത്തിലായി. യുവാക്കളും യുവതികളും പ്രായമായവരും കുട്ടികളും അടക്കം വലിയൊരു കൂട്ടം ഒപ്പം ഓടി. ഇടക്കിടെ മിലിന്ദിനൊപ്പം എത്താന്‍ പലരും പാടുപെടുന്നുണ്ടായിരുന്നു. മുന്നില്‍നീങ്ങിയ പൈലറ്റ് വാഹനത്തിനു പിന്നില്‍ മാധ്യമപ്പടയും അണിചേര്‍ന്നു. റോഡിലൂടെ സഞ്ചരിക്കുന്നവരും വഴിയില്‍ കാത്തു നിന്നവരും കൈകള്‍ വീശി അഭിവാദ്യം അര്‍പ്പിച്ചു. കുട്ടിക്കാനം മുത ല്‍ ചപ്പാത്ത് വരെയായിരുന്നു ഹില്‍ ഹൈവേ റണ്‍.
ജില്ലയില്‍ കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ 40.050 കിലോമീറ്ററിലാണ് മലയോര ഹൈവേ നിര്‍മാണം. കിഫ്‌ബിയില്‍ നിന്നും 2017 ല്‍ 235 കോടിയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്ത് വരെയുള്ള ഭാഗവും തുടര്‍ന്ന് തൊട്ടടുത്ത മൂന്ന് ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്‍മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ ബി.എം.ബി.സി. നിലവാര ത്തില്‍ ഒന്‍പത് മീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്‌റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ കുട്ടിക്കാനം- കട്ടപ്പന റോഡ് എന്നും വാഹനയാത്രികര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. മതിയായ വീതിയില്ലാതിരുന്നതും അശാസ്‌ത്രീയമായ നിര്‍മാണവും അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നുണ്ടായിരുന്നു. കുട്ടിക്കാനം- ചപ്പാത്ത് ഒന്നാംഘട്ടം 2023 ജൂണിലാണ് പൂര്‍ത്തീകരിച്ചത്.
സിറില്‍ ലൂക്കോസ്
കട്ടപ്പന