Friday, March 13, 2026 Last Updated 37 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.58 AM

പൊക്കാളി കൃഷിക്കായി പ്രതിപക്ഷ നേതാവിന്‌ നൂറ്‌ വയസുകാരി കര്‍ഷകയുടെ സങ്കട ഹര്‍ജി

uploads/news/2026/02/826839/4.jpg

പള്ളുരുത്തി: ചെല്ലാനം മറുവക്കാട്‌ പാടശേഖരത്തില്‍ തന്റെ അഞ്ച്‌ ഏക്കര്‍ വരുന്ന വയലുകളില്‍ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുക്കുവാന്‍ സാഹചര്യം ഒരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവിന്‌ നൂറ്‌ വയസുകാരിയായ കര്‍ഷകയുടെ സങ്കട ഹര്‍ജി. ചെല്ലാനം കളത്തിങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഫിലാമിന ബേബി (102)യാണ്‌ പ്രതിപക്ഷ നേതാവിന്‌ സങ്കട ഹര്‍ജി നല്‍കിയത്‌ . പതിനാറാം വയസ്‌ മുതല്‍ കൃഷി ചെയ്‌തു വരികയാണ്‌ ഫിലോമിന.
1990ല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‌ തന്റെ മക്കളുടെ സഹായത്തോടെ കൃഷി മുടങ്ങാതെ നടത്താറുണ്ട്‌. 2014ലാണ്‌ ഒടുവില്‍ വിളവെടുക്കുവാന്‍ സാധിച്ചത്‌ . എല്ലാ വര്‍ഷവും പി.എല്‍.ഡി.എ ഉത്തരവ്‌ പാലിച്ചുകൊണ്ട്‌ നിലം ഉഴുതുമറിച്ച്‌ വിത്ത്‌ വിതയ്‌ക്കും.
പാടശേഖരത്തിലെ ജലനിരപ്പ്‌ കൃഷിക്ക്‌ അനുയോജ്യമായ രീതിയില്‍ കൃഷി വകുപ്പ്‌ നിയന്ത്രിക്കാറില്ല ഇത്‌ മൂലം മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വിളവെടുക്കുന്നതിനു മുമ്പ്‌ തന്നെ കൃഷി നശിക്കുകയാണ്‌ ഉണ്ടാകാറെന്ന്‌ ഫിലോമിന ബേബി പറയുന്നു. ഇത്‌ അവസാനിപ്പിക്കുവാന്‍ പി.എല്‍.ഡി.എ സമിതി അംഗം കൂടിയായ പ്രതിപക്ഷ നേതാവ്‌ ഇടപെടണമെന്ന്‌ ഫിലോമിന ബേബി ആവശ്യപ്പെട്ടു . 102 വയസായ തന്റെ കണ്ണടയുന്നതിന്‌ മുമ്പെങ്കിലും നെല്‍ കൃഷി വിജയകരമായി പരിപാലിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. വാര്‍ദ്ധക്യത്തിന്റെ അവശത കൊണ്ട്‌ നേരിട്ട്‌ ഹാജരാകാന്‍ പറ്റാതിരുന്ന ഇവര്‍ മകന്‍ മുഖാന്തിരമാണ്‌ നിവേദനം സമര്‍പ്പിച്ചത്‌ . 2026 ഐക്യരാഷ്‌ട്രസഭ കാര്‍ഷിക രംഗത്ത്‌ നിലവില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ വര്‍ഷമായി പ്രഖ്യാപിച്ച പശ്‌ചാത്തലത്തില്‍ തന്റെ അഭ്യര്‍ഥന പ്രതിപക്ഷ നേതാവ്‌ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഫിലോമിന ബേബി.

Ads by Google
Advertisement
Monday 23 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW