Friday, March 13, 2026 Last Updated 37 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.58 AM

അധ്യാപകരുടെ ഡാറ്റ ചോര്‍ത്തല്‍ ഗൗരവതരം : ഹൈബി ഈഡന്‍

uploads/news/2026/02/826838/3.jpg

കൊച്ചി : അധ്യാപകരുടെയും ജീവനക്കാരുടെയും സ്വകാര്യതയുടെ ഭാഗമായ സ്‌പാര്‍ക്ക്‌ ഡാറ്റകള്‍ കട്ടെടുത്ത്‌ അവരുടെ പേര്‌ വെച്ച്‌ മുഖ്യമന്ത്രിയുടെ സന്ദേശം അയച്ച നടപടി വളരെ ഗുരുതരമായ വിഷയമാണെന്നും ജീവനക്കാരുടെ സുരക്ഷിതത്വം നഷ്‌ടപ്പെടുത്തുന്ന വിഷയത്തില്‍ അടിയന്തിര നിയമ നടപടി വേണമെന്നും ഹൈബി ഈഡന്‍ എം പി ആവശ്യപ്പെട്ടു.
സ്വകാര്യത സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അത്‌ ലംഘിക്കുന്നത്‌ അംഗീകരിക്കാന്‍ സാധിക്കില്ല. പത്ത്‌ വര്‍ഷത്തോളം ഒരു ആനുകൂല്യങ്ങളും നല്‍കാതെ ഇറങ്ങി പോകാന്‍ നേരം കുറച്ച്‌ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ തുടര്‍ന്ന്‌ വരുന്ന സര്‍ക്കാരുകള്‍ക്ക്‌ ബാധ്യതയുണ്ടാക്കാനുള്ള നീക്കം മാത്രമാണെന്നും സര്‍ക്കാരിന്റെ വഞ്ചന സമൂഹം തിരിച്ചറിഞ്ഞ്‌ പൊതു തെരഞ്ഞെടുപ്പില്‍ ശക്‌തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ പി എസ്‌ ടി എ സംസ്‌ഥാന ഭാരവാഹികളുടെയും എക്‌സിക്യൂട്ടിവ്‌ അംഗങ്ങളുടെയും സത്യപ്രതിജ്‌ഞാ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ അബ്‌ദുല്‍ മജീദ്‌ അധ്യക്ഷത വഹിച്ചു. പി.കെ അരവിന്ദന്‍, പി ഹരിഗോവിന്ദന്‍, വി എസ്‌ ജോയ്‌,ബി സുനില്‍കുമാര്‍, വട്ടപ്പാറ അനില്‍കുമാര്‍, അനില്‍ വെഞ്ഞാറമൂട്‌, ടി.യു സാദത്ത്‌, എന്നിവര്‍ സംസാരിച്ചു. കെ എ പി ടി യൂണിയന്‍ മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പരേതനായ വി ജെ മാനുവല്‍ സാറിന്റെ സ്‌മരണാര്‍ത്ഥം കെ പി എസ്‌ ടി എ നല്‍കുന്ന പ്രഥമ പുരസ്‌കാരം പ്രമുഖ വിദ്യാഭ്യാസ വിഞ്ചക്ഷണനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ.എം.സി ദിലീപ്‌ കുമാര്‍ സാറിന്‌ ഹൈബി ഈഡന്‍ എം പി നല്‍കി.

Ads by Google
Advertisement
Monday 23 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW